കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നീക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഓരോ സീറ്റിലും വിജയശതമാനം എത്രത്തോളമുണ്ടെന്ന് കോണ്‍ഗ്രസ് സര്‍വേ നടത്തിയിട്ടുണ്ട്. ഭൂരിഭാഗം സീറ്റിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇത്രയും കാലം എസ്പിയുടെയും ബിഎസ്പിയുടെയും സംഘടനാ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒറ്റയ്ക്ക് കഴിവ് തെളിയിക്കാനായിട്ടുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസ് ഈ നീക്കത്തെ കാണുന്നത്.

അതേസമയം അഖിലേഷിനെയും മായാവതിയെയും സഹായിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്ന് വേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം. അദ്ദേഹം സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് മുമ്പ് ബൂത്ത് തലം മുതലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഓരോ മണ്ഡലത്തിലം കോണ്‍ഗ്രസിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും രാഹുല്‍ ഗാന്ധിയുടെ ബ്രാന്‍ഡ് മെച്ചപ്പെടുത്താനുമാണ് ശ്രമം. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ ഉയര്‍ത്താനുള്ള നീക്കം കൂടിയാണ് ലക്ഷ്യം.

അഖിലേഷും മായാവതിയും കൈവിട്ടു

അഖിലേഷും മായാവതിയും കൈവിട്ടു

എസ്പി ബിഎസ്പി സഖ്യത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസിനെ അവര്‍ കൈവിട്ട് കളഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും ബിജെപിയും അവരും ഒരേപോലെയാണെന്നും മായാവതി കുറ്റപ്പെടുത്തുന്നു. 38 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കും. ബാക്കി സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കിയേക്കും. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് സഖ്യത്തിന് ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ നീക്കം.

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

അഖിലേഷിനും മായാവതിക്കും സഖ്യത്തിന് പിന്നാലെ ശക്തമായ മുന്നയിപ്പാണ് കോണ്‍ഗ്രസ് നല്‍കിയത്. അപകടകരമായ പിഴവാണ് ഇരുവരും വരുത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ വിലകുറച്ച് കണ്ടാല്‍ അത് മായാവതിക്ക് വലിയ തിരിച്ചടിയാകും. സംസ്ഥാനത്ത് മികച്ച ശക്തിയുണ്ട് പാര്‍ട്ടിക്ക്. അത് തിരഞ്ഞെടുപ്പില്‍ കാണാമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. വന്‍ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന സൂചനയാണ് സിംഗ്‌വി നല്‍കുന്നത്.

60 സീറ്റിലെ പോരാട്ടം

60 സീറ്റിലെ പോരാട്ടം

കോണ്‍ഗ്രസ് ഒറ്റയ്ക്ക് പോരാടാനാണ് ഒരുങ്ങുന്നത്. ഇതിന് മുമ്പേ എല്ലാ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. രാഹുലിന്റെ ടെക്‌നിക്കല്‍ ടീമും പൊളിറ്റക്കല്‍ ടീമും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്. രാഹുലിന്റെ ജനപ്രീതിയും പരിശോധിക്കുന്നുണ്ട്. കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 60 സീറ്റില്‍ മത്സരിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളാണ് ഉള്ളത്. അതേസമയം സംസ്ഥാന നേതൃത്വം 65 സീറ്റില്‍ വരെ മത്സരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

20 സീറ്റുകളില്‍ ധാരണ

20 സീറ്റുകളില്‍ ധാരണ

കോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിച്ചാല്‍ ബാക്കി 20 സീറ്റ് ഉണ്ടാകും. ഇവിടെ മറ്റ് കക്ഷികളുമായി ധാരണയുണ്ടാക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിനും ഇതേ അഭിപ്രായമാണുള്ളത്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ജയസാധ്യത തീരെ ഇല്ല. അതുകൊണ്ട് ബിജെപി ഒഴിച്ചുള്ള പാര്‍ട്ടിയെ ഇവിടെ പിന്തുണയ്ക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഈ സീറ്റുകളില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കുകയും ചെയ്യാം. എസ്പിയെയും ബിഎസ്പിയെയും പിന്തുണച്ചെന്ന പേരും ലഭിക്കും.

ദേശീയ കമ്മിറ്റി യോഗം

ദേശീയ കമ്മിറ്റി യോഗം

യുപിയിലെ തിരിച്ചടിയോടെ കോണ്‍ഗ്രസ് വേഗം ദേശീയ കമ്മിറ്റി യോഗം ചേരുകയായിരുന്നു. ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ്. ഇതിന് പിന്നാലെ രാഹുലും എകെ ആന്റണി, ചിദംബരം എന്നിവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. 2004ലും 2009ലും ഇതേ അവസ്ഥ കോണ്‍ഗ്രസ് നേരിട്ടിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. അന്നൊക്കെ കോണ്‍ഗ്രസ് യുപിയില്‍ നേട്ടമുണ്ടാക്കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ നേതാക്കള്‍ മത്സരരംഗത്തിറങ്ങുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

രാഹുലിനുള്ള നേട്ടം

രാഹുലിനുള്ള നേട്ടം

കൈരാനയിലും നൂര്‍പൂരിലും കോണ്‍ഗ്രസ് പുറത്തെടുത്ത തന്ത്രമാണ് ഇപ്പോള്‍ രാഹുല്‍ പയറ്റുന്നത്. ഈ രണ്ട് മണ്ഡലത്തിലും മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിഎസ്പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവിടെ ആര്‍എല്‍ഡിയെയും എസ്പിയെയും പിന്തുണയ്ക്കുകയും ചെയ്തു. വമ്പന്‍ ഭൂരിപക്ഷത്തിനാണ് ഇവിടെ ഇരുവരും വിജയിച്ചത്. 20 സീറ്റില്‍ കോണ്‍ഗ്രസിന്റെ പിന്തുണ നിര്‍ണായകമാകും. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും വേണ്ട സ്ഥലങ്ങളില്‍ അത് പ്രതിപക്ഷ നിരയിലേക്ക് പോവുകയും ചെയ്യും. ഇത് ബിജെപിയുടെ വീഴ്ച്ച ഉറപ്പിക്കും.

മുസ്ലീം വോട്ടുകളിലും ധാരണ

മുസ്ലീം വോട്ടുകളിലും ധാരണ

ഓരോ മേഖലയിലും കോണ്‍ഗ്രസിനുള്ള വോട്ടുകളുടെ വിലയിരുത്തലും രാഹുല്‍ നടത്തിയിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് കൂടുതലായി വരാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസ് മത്സരിക്കാത്ത സീറ്റുകളില്‍ ഭൂരിഭാഗവും ബിഎസ്പിക്ക് നല്‍കാനാണ് തീരുമാനം. മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. ദളിത്-മുസ്ലീം വോട്ടുകളുടെ വന്‍ കുതിപ്പ് ഇത്തവണ ഉണ്ടാകുമെന്ന് രാഹുലിന്റെ ടീമും അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ബിജെപിക്ക് എതിരാവും.

രാജ് ബബ്ബാറിനെ മാറ്റും

രാജ് ബബ്ബാറിനെ മാറ്റും

യുപിയില്‍ രാജ് ബബ്ബാറിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. പ്രധാനമായും മുന്നോക്ക ബ്രാഹ്മിണ്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് രാജ് ബബ്ബാറിനെ മാറ്റുന്നത്. മുന്‍ എംപി ജിതിന്‍ പ്രസാദാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ജിതിന്‍ പ്രസാദ്. മുന്നോക്ക വിഭാഗ സംവരണ അടക്കമുള്ള വിഷയങ്ങള്‍ കത്തിക്കാനാണ് ജിതിന്‍ പ്രസാദിനെ കൊണ്ടുവരുന്നത്. രാഹുലിന്റെ അടുത്തയാളാണ് അദ്ദേഹം. എഐസിസിയിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം.

മായാവതിയുടെ മറുപടി

മായാവതിയുടെ മറുപടി

ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്ന് മായാവതി പറയുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഒരിക്കലും പ്രതിപക്ഷ സഖ്യത്തിന് ലഭിക്കില്ല. കോണ്‍ഗ്രസ് ഗൂഢാലോചന നടത്തി ഈ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ത്തുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി ഒരിക്കലും സഹകരിക്കില്ല. കോണ്‍ഗ്രസ് ഇന്ദിരയുടെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ്. മോദിയുടെ ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഉള്ളത്. ഈ ഭരണത്തെ താഴെയിറക്കേണ്ടത് അത്യാവശ്യമാണെന്നും മായാവതി പറഞ്ഞു.

എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് സഖ്യത്തിലില്ല, 38 സീറ്റ് വീതം പങ്കിട്ടുഎസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് സഖ്യത്തിലില്ല, 38 സീറ്റ് വീതം പങ്കിട്ടു

മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം... ബിജെപി തോല്‍ക്കാന്‍ പാടില്ലെന്ന് അമിത് ഷാ!മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം... ബിജെപി തോല്‍ക്കാന്‍ പാടില്ലെന്ന് അമിത് ഷാ!

English summary
congress to contest 60 seats in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X