കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷം; മഹാരാഷ്ട്രയിൽ സുപ്രധാന നീക്കത്തിന് കോൺഗ്രസ്

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്നാണ് നാനാ

Google Oneindia Malayalam News

മുംബൈ: ബിജെപിയെ പുറത്താക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ അധികാരം പിടിച്ച മുന്നണിയായ മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു. ശിവസേനയും എൻസിപിയും കോൺഗ്രസുമാണ് 2019ൽ സഖ്യത്തിന് രൂപം നൽകിയത്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ശിവസേനയും എൻസിപിയിൽ നിലവിലുള്ള സഖ്യം തുടരുമെങ്കിലും അഘാഡിയിൽ നിന്ന് പുറത്തുപോകാനാണ് കോൺഗ്രസ് തീരുമാനം. ഇത് എംപിസിസി അധ്യക്ഷൻ നാനാ പഠോളെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ എൻസിപിയും ശിവസേനയും അതൃപ്തിയിലാണ്.

congress

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്നാണ് നാനാ പഠോളെ പറഞ്ഞത്. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന, ബിജെപി പാര്‍ട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ സ്വതന്ത്രമായി തന്നെയാണ് മത്സരിച്ചിട്ടുള്ളത്. 2019 ല്‍ മഹാ വികാസ് അഘാഡി രൂപീകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ തടയുന്നതിന് വേണ്ടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കാതെ ഒറ്റയ്ക്കു മത്സരിക്കുന്നതിനെക്കുറിച്ചു മാത്രം പറയുന്നവരെ ജനം ചെരുപ്പുകൊണ്ട് അടിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പേര് എടുത്ത് പറയാതെയുള്ള ഉദ്ധവ് താക്കറെയുടെ മറുപടി. കോൺഗ്രസ് പിന്മാറുന്ന ഘട്ടത്തിൽ ശിവസേനയുടെ തീരുമാനം ഏറെ നിർണായകമാണ്. സഖ്യത്തിലെ ആരെങ്കിലും ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചാൽ അവർക്ക് ആ വഴിക്കു നീങ്ങാമെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

നിലവിൽ കോൺഗ്രസിനേക്കാൾ മേധാവിത്വം ശിവസേനയ്ക്കും എൻസിപിക്കും സംസ്ഥാനത്തുണ്ട്. കോൺഗ്രസ് പോയാലും ശിവസേനയ്ക്കൊപ്പം നിൽക്കാനാണ് എൻസിപി തീരുമാനം. ദേശീയ തലത്തിൽ ശരദ് പവാറിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിലെ ഭയമാണ് കോൺഗ്രസ് പിന്മാറ്റത്തിന് കാരണമെന്നും എൻസിപിയിൽ വാദമുണ്ട്. കോൺഗ്രസിനെ ഒപ്പം നിർത്തുന്നതിലുപരി ബിജെപിക്ക് എതിരെ നിൽക്കാനാണ് നിലവിൽ എൻസിപി പ്രാധാന്യം നൽകുന്നത്.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ

അതിനിടെ, കോൺഗ്രസും എൻസിപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി ശിവസേന വീണ്ടും കൈകോർക്കണമെന്ന ആവശ്യവുമായി മുതിർന്ന ശിവസേന എംഎൽഎ പ്രതാപ് സർനായിക് രംഗത്തെത്തി. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നയാളാണ് സർനായിക്. കോൺഗ്രസും എൻസിപിയും ശിവസേനയുടെ കരുത്തു ചോർത്തുകയാണെന്നും ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Congress to left maha vikas aghadi in coming elections and to contest independently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X