Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിലെ തുടർ തോൽവിക്ക് കാരണം 'വാസ്തു ദോഷം'; ഓഫീസ് നവീകരണത്തിന് കോൺഗ്രസ്

മംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇത്തവണ കോൺഗ്രസ് സ്വപ്നം കാണുന്നില്ല. അധികാരം തിരിച്ച് പിടിക്കാൻ സർവ്വ സന്നാഹങ്ങളുമായി കോൺഗ്രസ് ഇറങ്ങി കഴിഞ്ഞു. എന്നാൽ നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്ക് ഇപ്പോൾ തടസം തീർത്തിരിക്കുകയാണ് 'വാസ്തു ദോഷം'. ഇത് മറി കടക്കാനുള്ള ശ്രമങ്ങളും നേതൃത്വം ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ദക്ഷിണ കർണാടകയിലെ


ദക്ഷിണ കർണാടകയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് 'വാസ്തു ദോഷം' കണ്ടെത്തിയിരിക്കുന്നതത്രേ. പരിഹാരം കണ്ടാൽ ബി ജെ പി കോട്ടയായ ഇവിടെ അട്ടിമറി വിജയം ലഭിക്കമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഈ കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർ പരാജയം രുചിച്ചതിന് പിന്നിൽ വാസ്തു സംബന്ധിച്ച പിഴവുകൾ ആണെന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെയാണ് 'ദോഷം' പരിഹരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനം.

സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മംഗളൂരുവിലെ മല്ലിക്കട്ടിൽ കോൺഗ്രസ് ഡി സി സി ഓഫീസ് ആരംഭിച്ചത്. ആദ്യം വാടക കെട്ടിടത്തിലായിരുന്നു ഓഫീസ്. പിന്നീട് പുതിയ ഓഫീസിലേക്ക് മാറി. എന്നാൽ അതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയം രുചിച്ചു. വാസ്തു ദോഷം കാരണമായിരിക്കും തിരിച്ചടിയേറ്റതെന്നാണ് അനുമാനം. ഈ സാഹചര്യത്തിലാണ് പരിഹാര നടപടികൾ ചെയ്യാനുള്ള തീരുമാനം', കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

 മാറ്റങ്ങൾ ആലോചിക്കുന്നത്.


ഓഫീസിലെ ഡി സി സി പ്രസിഡന്റിന്റെ ക്യാബിൻ, പ്രവേശന കവാടത്തിലെ ഗോവണിപ്പടി ഇതൊക്കെയാണ് വാസ്തു പ്രകാരം പ്രശ്നം. ഇവിടെയാണ് മാറ്റങ്ങൾ ആലോചിക്കുന്നത്. ചില മാറ്റങ്ങൾ കൂടി നടപ്പാക്കാണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന മുൻ കോൺഗ്രസ് മേയർ പറഞ്ഞു.

മാറ്റങ്ങൾ കൂടി നടപ്പാക്കാണ്ടതുണ്ട്


ഓഫീസിലെ ഡി സി സി പ്രസിഡന്റിന്റെ ക്യാബിൻ, പ്രവേശന കവാടത്തിലെ ഗോവണിപ്പടി ഇതൊക്കെയാണ് വാസ്തു പ്രകാരം പ്രശ്നം. ഇവിടെയാണ് മാറ്റങ്ങൾ ആലോചിക്കുന്നത്. ചില മാറ്റങ്ങൾ കൂടി നടപ്പാക്കാണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന മുൻ കോൺഗ്രസ് മേയർ പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകൾ മാറ്റി മറിക്കുന്നതിൽ വാസ്തു മാറ്റങ്ങൾക്കും പ്രാധാന്യമുണ്ടെന്നാണ് നേതൃത്വത്തോട് അടുത്ത വ്യത്തങ്ങൾ പറയുന്നു. കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും വാസ്തുവിൽ വിശ്വസിക്കുന്നുണ്ടത്രേ. എന്നാൽ വാസ്തു ദോഷം പരിഹരിക്കാനല്ലെ സാധാരണ നവീകരണ പ്രവൃത്തികൾ മാത്രമാണ് ഓഫീസിൽ നടത്തുന്നതെന്നുമാണ് പാർട്ടി ഔദ്യോഗിക വിശദീകരണം.

 സംസ്ഥാന ഭരണം ലക്ഷ്യം വെച്ചുള്ള


അതിനിടെ സംസ്ഥാന ഭരണം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്തെ 226 മണ്ഡലങ്ങളിലേക്കും വിവിധ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് സംഘത്തിന്റെ 'ബസ് യാത്ര', സ്ഥാനാർത്ഥി നിർണയം തുടങ്ങിയ ചർച്ചകളിലേക്ക് നേതൃത്വം കടന്ന് കഴിഞ്ഞു. പ്രശ്നങ്ങൾക്ക് വഴി വെയ്ക്കാതെ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ കൃത്യമായ മുന്നൊരുക്കങ്ങളുമായി നീങ്ങണമെന്നതാണ് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. മാത്രമല്ല പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും രമ്യമായി പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള നിർദ്ദേശവും നേതൃത്വം നൽകിയിട്ടുണ്ട്.

തിരിച്ചടി ആവർത്തിക്കുമെന്നാണ്


മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും വടം വലി തുടർന്നാൽ മറ്റ് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി ആവർത്തിക്കുമെന്നാണ് കോൺഗ്രസ് നേൃത്വത്തിന്റെ മുന്നറിയിപ്പ്. ഹിമാചലിൽ ഒറ്റക്കെട്ടായി നീങ്ങിയതിനാലാണ് അധികാരം പിടിക്കാൻ സാധിച്ചതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വലിയ ഭൂരിപക്ഷത്തോടെ തനിക്ക് അധികാരം പിടിക്കാനുള്ള തീവ്രശ്രമങ്ങൾക്കാണ് പാർട്ടി മുൻതൂക്കം നൽകേണ്ടതെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനം കൈക്കൊള്ളുമെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സംസ്ഥാന നേതാക്കളോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+