കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയെ വീഴ്ത്തും, കോണ്‍ഗ്രസ് അധികാരം പിടിക്കും'; കര്‍ണാടകയില്‍ ഡികെ ആവേശം

Google Oneindia Malayalam News

ബെംഗളൂരു: സമീപകാലത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് അധികാരം രൂപീകരിച്ചെങ്കിലും ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ ഒന്നരവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വീണു.

ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്ക് അടുത്ത തിരിച്ചടി, കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താവുമോഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്ക് അടുത്ത തിരിച്ചടി, കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താവുമോ

പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടികള്‍ തന്നെയായിരുന്നു ഫലം. എന്നാല്‍ സംസ്ഥാന അധ്യക്ഷനായി ഡികെ ശിവകുമാര്‍ എത്തിയതോടെ തിരിച്ച് വരവിന്‍റെ സൂചനകളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് കാണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ഇതിന്‍റെ സൂചനയായി എടുത്ത് കാണിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

 കര്‍ണാടക കോണ്‍ഗ്രസ്

പ്രതിസന്ധികളിലൂടെ ഉഴലുന്ന കര്‍ണാടക കോണ്‍ഗ്രസിനിന് വലിയ ഊര്‍ജ്ജം പകര്‍ന്നുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ നിയമിതനായത്. ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുയെന്ന ലക്ഷ്യത്തോടെ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഡികെ ശിവകുമാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി.

യോജിച്ച പ്രവര്‍ത്തനം

പാർട്ടിയിലെ എല്ലാവരും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും 2023 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നുമാണ് ഡികെ ശിവകുമാര്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയിലുണ്ടായിരുന്ന ആഭ്യന്തര വിഷയങ്ങള്‍ എല്ലാം തന്നെ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറയുന്നു.

വിജയത്തിന്‍റെ താക്കോല്‍

ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വിജയത്തിന്‍റെ താക്കോല്‍. തനിച്ച് പോരാടുന്ന ഒരാള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. പക്ഷേ പാർട്ടി നേതൃത്വവും പ്രവർത്തകരും അവരുടെ ഏറ്റവും നല്ല ചുവട് മുന്നോട്ട് വയ്ക്കുകയും ഏകോപനത്തോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, നാമെല്ലാവരും ഒരു ടീമെന്ന നിലയിൽ വിജയിക്കുകയാണെന്നും ഡികെ ശിവകുമാര്‍ പറയുന്നു.

ജനസേവനം തുടരുക

ഒരാൾ തിരഞ്ഞെടുപ്പിൽ തോറ്റാലും അതില്‍ നിരാശരാവരുത്. ജനങ്ങളെ സേവിക്കുന്നത് തുടരുക, കഠിനാധ്വാനം ഫലം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത മാസ്കി എം‌എൽ‌എ ബസനഗൗദ തുരവിഹാലയക്ക് ബെംഗളൂരുവിലെ കെപിസിസി ഓഫീസിൽ നല്‍കിയ സ്വീകരണത്തില്‍ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാര്‍.

തന്ത്രങ്ങള്‍

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് അണിയറയില്‍ ശക്തമാക്കുകയാണ്. സിദ്ധരാമയ്യ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. കർണാടകയിൽ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും വർദ്ധിച്ചുവരുന്ന സാമ്പത്തിക ദുരിതങ്ങൾ പരിഹരിക്കാനുമുള്ള മാർഗങ്ങളെക്കുറിച്ച് ഞങ്ങൾ ഫലപ്രദമായ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനം

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചൊവ്വാഴ്ച രാവിലെ കർണാടക കോൺഗ്രസ് മേധാവി നേരില്‍ സന്ദര്‍ശിച്ചിരുന്നു. കനത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയായിരുന്നു സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അകമഴിഞ്ഞ പിന്തുണ

ഒരോ പാര്‍ട്ടി പ്രവര്‍ത്തകനും ഞാന്‍ അകമഴിഞ്ഞ പിന്തുണ നല്‍കും. അവരുടെ എല്ലാ പ്രശ്നങ്ങളിലും കൂടെയുണ്ടാവും. ആരും തനിച്ചാവുമെന്ന തോന്നല്‍ വേണ്ട. പക്ഷേ നമ്മുടെ പാർട്ടിയിൽ അച്ചടക്കവും വളരെ പ്രധാനമാണ്. ആരെങ്കിലും അച്ചടക്കം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ടീമുകള്‍

31 ജില്ലകളിലെ 224 നിയമസഭാ മണ്ഡലങ്ങളിലും വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കോവിഡ് ബാധിതരായ കുടുംബങ്ങളെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ സഹായിക്കാനും കോൺഗ്രസ് പ്രവർത്തകരുടെ ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ അറിയിച്ചു.

ലഭിച്ച സീറ്റുകള്‍

2018 ലെ തിരഞ്ഞെടുപ്പില്‍ 80 സീറ്റുകളായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടാന്‍ വേണ്ടി പകുതിയോളം സീറ്റുകള്‍ മാത്രമുള്ള ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 15 ലേറെ എംഎല്‍എമാര്‍ സഖ്യം വിട്ടതോടെ സര്‍ക്കാര്‍ വീഴുകയായിരുന്നു.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

English summary
Congress to return to power in Karnataka: KPCC president DK Sivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X