• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറുപടി നൽകാൻ കോൺഗ്രസ്; ബിജെപിക്കെതിരെ ഒന്നിക്കുക 5 പാർട്ടികൾ? അടിമുടി പൊളിച്ചെഴുത്തും ഉടൻ

ദില്ലി; 2022 ൽ ഏഴ് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, മണിപ്പൂർ ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എല്ലാം നിലവിൽ ബിജെപിയാണ് ഭരണത്തിൽ . എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ പലതിലും അട്ടിമറി വിജയം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2017 ൽ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഗോവയിലും ബിജെപിക്ക് മറുപടി നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

 അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റായിരുന്നു ലഭിച്ചത്. അതായത് കേവല ഭീരിപക്ഷത്തിനേക്കാൾ 4 അംഗങ്ങളുടെ കുറവ്. അതേസമയം ബിജെപിക്ക് ലഭിച്ചതാകട്ടെ 13 സീറ്റുകളും. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പുറത്തെടുത്ത സമാന തന്ത്രം ബിജെപി ഗോവയിലും പയറ്റിയതോടെ കോൺഗ്രസിന്റെ അധികാര മോഹം പാതിവഴിയിലായി.

10 പേർ കോൺഗ്രസ് വിട്ടു

10 പേർ കോൺഗ്രസ് വിട്ടു

വിജയ് സർദേശിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടിയുടേയും മറ്റ് സ്വതന്ത്രരുടേയും പിന്തുണയോടെയെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചു. എന്നാൽ കോൺഗ്രസ് നേരിടേണ്ടി വന്ന തിരിച്ചടി അവിടം കൊണ്ട് അവസാനിച്ചില്ല. കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാരെ കൂടി ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരായിരുന്നു ബിജെപി പക്ഷത്തേക്ക് ചേക്കേറിയത്.

 മറുപടി നൽകാൻ

മറുപടി നൽകാൻ

അതേസമയം 2017 ആവർത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം തന്നെ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വൻ അഴിച്ച് പണിക്കാണ് സംസ്ഥാനത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. താഴെ തട്ട് മുതൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

പ്രവർത്തന മികവ്

പ്രവർത്തന മികവ്

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദിനേഷ് ഗുണ്ടു റാവു അടുത്താഴ്ചയോടെ ഗോവയിൽൽ എത്തും.ഇപ്പോഴത്തെ പാർട്ടി നേതൃത്വത്തിന്റ പ്രവർത്തന മികവ് പരിശോധിച്ച ശേഷമാകും തുടർ നടപടികൾ കൈക്കൊണ്ടേക്കുക. 40 മണ്ഡലങ്ങളിലും വിജയം മാത്രം ലക്ഷ്യം വെച്ചുള്ള സമഗ്രമായ മാറ്റം ഉണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. ‌‍

പടിക്ക് പുറത്തെന്ന്

പടിക്ക് പുറത്തെന്ന്

നേരത്തേ നേതാക്കളുമായുള്ള വെർച്വൽ യോഗത്തിൽ ശക്തമായ മുന്നറിയിപ്പാണ് ഗുണ്ടുറാവു നൽകിയത്. മികച്ച പ്രവർ‍ത്തനം കാഴ്ചവെയ്ക്കാത്തവർ 'പടിക്ക് പുറത്താ'കുമെന്നായിരുന്നു റാവുവിന്റെ മുന്നറിയിപ്പ്. ബ്ലോക്ക് ജില്ലാ,സംസ്ഥാന തലത്തിലെ നേതാക്കളുടെയെല്ലാം പ്രവർത്തനം വിലയിരുത്തിയ ശേഷമാകും നടപടി.

സഖ്യകക്ഷികൾ

സഖ്യകക്ഷികൾ

പുനസംഘടനയ്ക്കൊപ്പം ബിജെപി വിരുദ്ധ കക്ഷികളുമായുള്ള സഖ്യസാധ്യതയും ഇവിടെ കോൺഗ്രസ് തേടുന്നുണ്ട്. പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് ബ്ലോക്ക്,എംജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികളെയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. നേരത്തേ കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തിയതോടെ ഗോവൻഫോർവേഡ് പാർട്ടിയെ ബിജെപി തഴഞ്ഞിരുന്നു. ഇതോടെ ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന ശത്രുക്കളായി മാറിയിരിക്കുകയാണ് പാർട്ടി.

അബദ്ധമായിരുന്നുവെന്ന്

അബദ്ധമായിരുന്നുവെന്ന്


പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്നായിരുന്നു മുൻ ഉപമുഖ്യമന്ത്രിയും ഗോവൻ ഫോർവേഡ് പാർട്ടി നേതാവുമായ വിജയ് സർദേശായി തുറന്നടിച്ചത്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ പടയൊരുക്കം നടത്താനുള്ള എല്ലാ അവസരങ്ങളും ജിഎഫ്പി ഇവിടെ മുതലെടുക്കും.

 ഒരാൾ മാത്രം

ഒരാൾ മാത്രം


2017 ബിജെപിയോടൊപ്പം ചേര്‍ന്ന എംജിപിക്കും ബിജെപിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. അന്ന് മൂന്ന് അംഗങ്ങളായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്. രണ്ട് പേരെ പിന്നീട് ബിജെപി അടര്‍ത്തിയെടുത്തതോടെ ഇപ്പോള്‍ ഒരു അംഗം മാത്രമാണ് സഭയില്‍ എംജെപിക്ക് ഉള്ളത്.

ശിവസേന എൻസിപി

ശിവസേന എൻസിപി

ഈ രണ്ട് പാർട്ടികളേയും കൂടാതെ ശിവസേന, എൻസിപി തുടങ്ങിയ പാർട്ടികളുമായും കോൺഗ്രസ് സഖ്യത്തിലെത്തിയേക്കും. നേരത്തേ ബിജെപി അധികാരലേറുന്നതിന് തടയിടാൻ മഹാരാഷ്ട്രയിൽ ബദ്ധ ശത്രുക്കളായ ശിവസേന എൻസിപിയും കോൺഗ്രസുമായി കൈകോർത്തിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും തങ്ങൾ സഖ്യത്തിൽ തന്നെയാകും നേരിടുക എന്നാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്.

 സ്വാധീനമുണ്ട്

സ്വാധീനമുണ്ട്

ഈ ഘട്ടത്തിൽ മഹാരാഷ്ട്രയോട് ചേർന്ന് കിടക്കുന്ന ഗോവയിലും സഖ്യം ആവർത്തിക്കാവുള്ള സാധ്യത തള്ളി്കളയാനാവില്ല. ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശിവസനേയ്ക്കും സ്വാധീനമുണ്ട്. നേരത്തെ ഈ മേഖലയില്‍ നിന്നും ശിവസേനയ്ക്കും ജനപ്രതിനിധികളുണ്ടായരുന്നു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Crime branch investigation against K Surendran | Oneindia Malayalam

  English summary
  Congress to revamp goa congress pradesh congress committee before assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X