Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ പാർട്ടയെ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ്; യോഗത്തിൽ നിന്ന് പിന്മാറി പ്രിയങ്ക ഗാന്ധി

ലഖ്നൗ; ഉത്തർ പ്രദേശിലെ പാർട്ടി യോ ഗം ഇടക്ക് വെച്ച് നിർത്തി ഡൽഹിയിലേക്ക് മടങ്ങി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. സംസ്ഥാനത്തെ പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി ആണ് സങ്കൽപ് കാര്യശാല എന്ന പേരിൽ രണ്ട് ദിവസത്തെ യോ ഗം കോൺ ഗ്രസ് സംഘടിപ്പിച്ചത്. പ്രിയങ്കയുടെ മടക്കയാത്രക്ക് കാരണം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന കോൺഗ്രസ് മീഡിയ വൈസ് ചെയർമാൻ പങ്കജ് ശ്രീവാസ്തവയാണ് പ്രിയങ്ക മടങ്ങിപ്പോയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള തന്ത്രം ചർച്ച ചെയ്യാൻ ആണ് പാർട്ടി യോ ഗം വിളിച്ചത്. ഇതിൽ പങ്കെടുക്കാനായി പ്രിയങ്ക ബുധനാഴ്ച ലഖ്‌നൗവിൽ എത്തിയിരുന്നു. എന്നാൽ പരിപാടിയുടെ രണ്ടാം ദിവസം പങ്കെടുക്കാതെ പ്രിയങ്ക ഇന്നലെ രാത്രി വൈകി ഡൽഹിയിലേക്ക് പുറപ്പെട്ടു എന്ന് പാർട്ടി പ്രാദേശിക നേതാക്കൾ പറഞ്ഞു. അതേ സമയം പരിപാടികൾ ഒന്നും റദ്ദാക്കിയിട്ടില്ല എന്ന് പങ്കജ് ശ്രീവാസ്തവ പറഞ്ഞു. "ഞങ്ങളുടെ ദേശീയ സെക്രട്ടറിമാർ ഇവിടെയുണ്ട്. അവരുമായി ചർച്ചകൾ നടക്കും. പ്രിയങ്ക ജിയുടെ പരിപാടി ഒഴികെ ഒന്നും റദ്ദാക്കിയിട്ടില്ല." എന്നായിരുന്നു ശ്രീവാസ്തവയുടെ വാക്കുകൾ.

 priyankagandhi

സംസ്ഥാനത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് പ്രിയങ്ക ആയിരുന്നു. "ലഡ്‌കി ഹൂൻ ലഡ് ശക്തി ഹൂ" എന്ന മുദ്രാവാക്യമായിരുന്നു കോൺ ഗ്രസ് ഇവിടെ ഉയർത്തിയത്. സംസ്ഥാനത്തുടനീളം വൻ പ്രചരണവും കോൺ ഗ്രസ് നടത്തിയിരുന്നു. എന്നാൽ വൻ പരാജയമായിരുന്നു ഇവിടെ കോൺ ഗ്രസിന് സംഭവിച്ചത്. ആകെയുള്ള 403 സീറ്റിൽ വെറും രണ്ട് സീറ്റിൽ മാത്രമാണ് കോൺ ഗ്രസിന് വിജയിക്കാനായത്. ഈ ഘട്ടത്തിൽ 2024 ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ഉത്തരവാദിത്തം പ്രിയങ്കക്ക് ഉണ്ട്. സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്താണ് ദ്വിദിന യോ ഗം നടക്കുന്നത്.

ഹെലികോപ്റ്ററിനു മുന്നില്‍ നിന്നും ഒരു വൈറൈറ്റി പോസ് ആയാലോ? നീല സാരിയില്‍ അതീവസുന്ദരിയായി രഞ്ജിനി ഹരിദാസ്

കോൺഗ്രസിന്റെ ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിൻ, വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ്, പാർട്ടി സംഘടന, രാഷ്ട്രീയം, സാമ്പത്തികം, കൃഷി, സാമൂഹിക നീതി, യുവജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോ ഗത്തിന്റെ ആദ്യ ദിവസം ചർച്ച ചെയ്തതായി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച സമാപിക്കുന്ന യോ ഗത്തിൽ ഉത്തർപ്രദേശ് കോൺഗ്രസിന്റെ ഭാരവാഹികളെ കൂടാതെ എല്ലാ ജില്ലാ- നഗര പ്രസിഡന്റുമാരും എംഎൽഎമാരും മുൻ എംഎൽഎമാരും വിവിധ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളും പങ്കെടുക്കുന്നുണ്ട്. പരാജയങ്ങളിൽ അടിപതറാതെ വിജയിക്കുന്നത് വരെ പോരാടണമെന്ന് പ്രിയങ്ക ബുധനാഴ്ച പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+