• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിആര്‍എസ് വീഴും, തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്: തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: 2023 ല്‍ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ സജീവമാക്കി കോണ്‍ഗ്രസ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മാണിക്കം ടാഗോറിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്.

വർക്കിംഗ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എംഎൽഎമാർ, എംഎൽഎമാർ, എംപിമാർ, സ്ഥാനാർത്ഥികൾ, 2018 ൽ പരാജയപ്പെ സ്ഥാനാര്‍ത്ഥികള്‍ എന്നിവരുൾപ്പെടെ എല്ലാ മുതിർന്ന നേതാക്കളോടും താഴേക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരമാവധി ജനങ്ങളുമായി നേരിട്ട് സംവിധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍

വോട്ടര്‍മാരോടൊപ്പം

'നിങ്ങളുടെ മണ്ഡലങ്ങളിൽ പോയി വോട്ടർമാർക്കൊപ്പം സമയം ചെലവഴിക്കുക. അവരോട് സംസാരിക്കുക, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുക, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ള ടിആർഎസ്, ബിജെപി സർക്കാരുകളുടെ നടപ്പിലാക്കപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്ന് കണ്ടെത്തണമെന്നും മാണിക്കം ടാഗോര്‍ നിര്‍ദേശിച്ചു.

ബൂത്തുകള്‍

വെള്ളിയാഴ്ച നാഗർകൂർണൂൽ പാർലമെന്റ് മണ്ഡലത്തിൽ പാർട്ടി നേതാക്കൾ, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിൽ പോളിംഗ് ബൂത്തുകളുടെ ചുമതല നൽകാനാകുന്ന നേതാക്കളെയും ഏജന്റുമാരെയും കണ്ടെത്താനും ടാഗോർ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബൂത്തുകളുടെ മാനേജ്മെന്റ് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമ്മിലടിച്ച ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി; കൊല്ലത്ത് സിആര്‍ മഹേഷ് ഡി സി സി അധ്യക്ഷനായേക്കും, എ ഐ സി സി അനുകൂലംതമ്മിലടിച്ച ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി; കൊല്ലത്ത് സിആര്‍ മഹേഷ് ഡി സി സി അധ്യക്ഷനായേക്കും, എ ഐ സി സി അനുകൂലം

ഭൂരിപക്ഷം വോട്ടുകൾ

ഓരോ ബൂത്തിലും ഭൂരിപക്ഷം വോട്ടുകൾ നേടുക എന്നത് പ്രധാനമാണ്. അധികാരത്തില്‍ തിരിച്ചെത്താനുള്ള പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് ബൂത്തുകളില്‍ ആധിപത്യം ഉറപ്പിക്കുക എന്നുള്ളത്. ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം, കേഡർ ബിൽഡിംഗ്, അച്ചടക്കം എന്നിവയിലൂടെ അധികാരം പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മണ്ഡലം പ്രസിഡന്റുമാരോടും മറ്റ് നേതാക്കളോടും പറഞ്ഞു.

'നീ എന്തിനാണ് അങ്ങനെ മോശമായി പറഞ്ഞത്': കിടിലം ഫിറോസിന് കിടിലം പണി കൊടുത്ത് സന്ധ്യ മനോജ്'നീ എന്തിനാണ് അങ്ങനെ മോശമായി പറഞ്ഞത്': കിടിലം ഫിറോസിന് കിടിലം പണി കൊടുത്ത് സന്ധ്യ മനോജ്

രേവന്ത് റെഡ്ഡി

എ രേവന്ത് റെഡ്ഡി, മുഹമ്മദ് അസ്ഹറുദ്ദീൻ, വി ഹനുമന്ത് റാവു, മൊഹമ്മദ് അലി ഷബീർ, മധു യാഷ്കി ഗൗഡ്, ദാസോജു ശ്രാവൺ, ജെ ഗീത റെഡ്ഡി, ജി നിരഞ്ജൻ, മഹേഷ് കുമാർ ഗൗഡ്, മഹേശ്വർ റെഡ്ഡി, ടി ജയപ്രകാശ് റെഡ്ഡി എന്നിവരുമായും മാണിക്കം ടാഗോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച.

ടി പി സി സി

രാജീവ് ഗാന്ധി-സർക്കാർ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 വർഷമായി കുറച്ചത് ഓര്‍മ്മിപ്പിച്ചായിരുന്നു ടി പി സി സി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയുടെ അനുസ്മരണം. പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്ന പ്രായം 25 ൽ നിന്ന് 21 ആക്കി കുറയ്ക്കാൻ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ; നയപരമായ തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്യുംസ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ; നയപരമായ തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും

ടി ആര്‍ എസ്

സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനുള്ള സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് ജനവികാരം ശക്തമാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിക്കും. 119 ല്‍ ഏറ്റവും കുറഞ്ഞത് 72 സീറ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്‍മാര്‍ ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍

cmsvideo
  Don't ask for RTPCR from vaccinated people | Oneindia Malayalam
  https://malayalam.oneindia.com/photos/actress-anarkali-maraikkar-in-a-new-look-oi66730.html
  English summary
  Congress to win 2023 assembly polls in Telangana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X