കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ തന്നെ വന്ന റിപ്പോര്‍ട്ടുകളാണ്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 15 സീറ്റുകളില്‍ വരെ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നാണ് സര്‍വേകള്‍ വരെ വിലയിരുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ വരെ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഏത്ര സീറ്റ് നേടുമെന്നും ബിജെപി ഏത്ര സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശില്‍ 29 സീറ്റാണ് ഉള്ളത്. ഇത്രയും സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയാല്‍ അത് ചരിത്രമാകും.

പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 22 എണ്ണം കോണ്‍ഗ്രസ് നേടുമെന്ന് കമല്‍നാഥ് പറയുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 160 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും കമല്‍നാഥ് ഉറപ്പിച്ച് പറയുന്നു. നേരത്തെ മധ്യപ്രദേശില്‍ അധികാരം നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു കമല്‍നാഥ്. ഇത് സത്യമാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

എന്തുകൊണ്ട് സത്യമാകും

എന്തുകൊണ്ട് സത്യമാകും

ബിജെപിയുടെ കരുത്തുറ്റ കോട്ടകളായ സത്‌നയിലും റെവയിലും നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. ഈ രണ്ട് മേഖലകള്‍ പിടിച്ചാല്‍ തന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും. മുന്‍ ബിജെപി മന്ത്രിയായ രാജേന്ദ്ര ശുക്ലയുടെ സഹോദരന്‍ വിനോദ് ശുക്ലയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. പ്രമുഖ നേതാക്കളുടെ അഭാവം പ്രവര്‍ത്തകരിലെ ആവേശം ചോര്‍ത്തിയിരിക്കുകയാണ്.

സീറ്റ് നില ഉയരില്ല

സീറ്റ് നില ഉയരില്ല

ബംഗാള്‍, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നിലവിലെ സീറ്റ് നില വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ഇവിടെയൊക്കെ ബിജെപി ദുര്‍ബലമായി കഴിഞ്ഞു. ഇവിടെയൊക്കെ നിലവിലുള്ള സീറ്റുകള്‍ അവര്‍ക്ക് നഷ്ടപ്പെടാനാണ് എല്ലാ സാധ്യതയും ഉള്ളത്. അതുകൊണ്ട് 160 സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് നേടാന്‍ സാധിക്കില്ലെന്നും കമല്‍നാഥ് പറയുന്നു.

കനത്ത സ്ഥാനാര്‍ത്ഥികള്‍

കനത്ത സ്ഥാനാര്‍ത്ഥികള്‍

ബിജെപിയുടെ പ്രമുഖര്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചു. ബിജെപിയുടെ തോല്‍വി പരമാവധി മണ്ഡലങ്ങളില്‍ ഉറപ്പാക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം ഭോപ്പാല്‍ മണ്ഡലത്തില്‍ ദ്വിഗിജയ് സിംഗിനെതിരെ മത്സരിക്കാന്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. 11 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ആയതെന്നും അദ്ദേഹം പരിഹസിച്ചു.

മോദി പരിഹാസ്യന്‍

മോദി പരിഹാസ്യന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൗക്കീദാര്‍ ക്യാമ്പയിന്‍ പരിഹാസ്യമാണ്. ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ നോക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ മോദി പറയുന്നത് താനാണ് കാവല്‍ക്കാരനെന്നുമാണെന്ന് കമല്‍നാഥ് പറഞ്ഞു. അതേസമയം ബിജെപിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നത് സത്യത്തെ അറിയുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!

English summary
congress to win 22 seats in mp predicts kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X