Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷിനെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, ജോഡോ യാത്രയിലുമെത്തും; ബീഹാറില്‍ സഖ്യം തീരുമാനമായി

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. ഇടഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാറിന് വേണ്ടത്ര പ്രാധാന്യം തന്നെ നല്‍കി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ആദ്യ ഘട്ടമായി നിതീഷിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി എന്നിവര്‍ ഈ തീരുമാനത്തെ പിന്തുണച്ചു.

അതേസമയം വെറും കണ്‍വീനര്‍ പദവി മാത്രം പോരെന്നും, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കണമെന്നുമാണ് ജെഡിയു നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. അതുകൊണ്ട് നിതീഷിന് ആ പദവി കിട്ടാന്‍ സാധ്യതയില്ല.

congress-meet

അതേസമയം നിതീഷ് സഖ്യത്തിന്റെ കണ്‍വീനറാവാന്‍ ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ളതിനാല്‍ ഇത് സാധ്യമാകും. വ്യാഴാഴ്ച്ച നടന്ന സംസ്ഥാന തല യോഗത്തിലും, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. നിതീഷ് കുമാറിനെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്.

സഖ്യത്തിലെ ഭൂരിഭാഗം നേതാക്കളും നിതീഷിനെ അംഗീകരിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ എതിര്‍പ്പുള്ളൂ. അടുത്ത ദിവസം തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച തര്‍ക്കമില്ല. നിതീഷുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ആശയക്കുഴപ്പങ്ങളില്ല.

നിതീഷാണ് സഖ്യത്തില്‍ സൗഹൃദം കൊണ്ടുവന്നത്. പ്രത്യേകിച്ച് നിത്യ ശത്രുക്കളായിരുന്ന കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് ഒരു വേദിയിലേക്ക് കൊണ്ടുവന്നത് നിതീഷിന്റെ നിരന്തര ഇടപെടലാണ്. ഇന്ത്യ സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും, സോണിയാ ഗാന്ധിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചത് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ചേര്‍ന്നായിരുന്നു.

തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവരുമായി സൗഹൃദത്തിലെത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ദേശീയ തലത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ ആരംഭിക്കും. അതേസമയം ബീഹാറില്‍ സഖ്യത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്.

ആര്‍ജെഡിയും ജെഡിയും പതിനാറ് സീറ്റില്‍ വീതമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക. മൂന്ന് സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ലഭിക്കും. കഴിഞ്ഞ ദിവസം വൈകീട്ട് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലാലു പ്രസാദ് യാദവിന്റെ ഫോര്‍മുല തേജസ്വി യാദവ് നിതീഷിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും എതിര്‍പ്പില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+