കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇന്ത്യ പാതി മുസ്ലീം രാഷ്ട്രം, ഹിന്ദുത്വ വിവാദത്തില്‍ കടുപ്പിച്ച് ബിജെപി
ദില്ലി: ഹിന്ദുത്വത്തിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ചൊടിച്ച് ബിജെപി. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഇന്ത്യ ഭാഗികമായി മുസ്ലീം രാഷ്ട്രമായിരുന്നുവെന്ന് ബിജെപി പറഞ്ഞു. ശരിയ നിയമങ്ങള്‍ക്കാണ് ആ സമയത്ത് നിയമവ്യവസ്ഥയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. സുപ്രീം കോടതി വിധിയെ പോലും മറികടന്ന് ആ വിഭാഗത്തിന് നേട്ടം കിട്ടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നതെന്നും ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു. ത്രിപുരയില്‍ മുസ്ലീം പള്ളി തകര്‍ത്തുവെന്ന അതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ അക്രമങ്ങളുണ്ടായെന്നതും വലിയൊരു ഗൂഢാലോചനയാണ്. ഹിന്ദുത്വത്തിനെതിരെ ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് ഹിന്ദുത്വത്തെ അപമാനിക്കാനാണോ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. സംസ്ഥാനത്തെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് അക്രമങ്ങള്‍ നടത്താനാണോ രാഹുലിന്റെ ശ്രമമെന്നും ത്രിവേദി ചോദിച്ചു. നേരത്തെ രാഹുലിന്റെ പ്രസംഗത്തിലാണ് ഹിന്ദുത്വയെ രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദുയീസവും ഹിന്ദുത്വും തമ്മില്‍ വ്യത്യാസമുണ്ടെന്നും, ഹിന്ദൂയിസം ആരെയും ഉപദ്രവിക്കില്ലെന്നും, എന്നാല്‍ ഇതര മതസ്ഥരെ കൂടി ദ്രോഹിക്കുന്നതാണ് ഹിന്ദുത്വമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബിജെപി വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഹിന്ദുത്വത്തെ പിന്തുണച്ച് കൊണ്ട് കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്ത് വന്നത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ഹിന്ദുത്വയെ ഇസ്ലാമിക ഭീകരസംഘടനകളുമായി താരതമ്യം ചെയ്തിരുന്നു. രണ്ടും ഒരുപോലുള്ള സംഘടനയാണെന്നായിരുന്നു ഖുര്‍ഷിദ് പറഞ്ഞത്. ഛത്രപതി ശിവജിയുടെ ഭരണകാലം ഹിന്ദൂയിസവുമായി ബന്ധപ്പെട്ടതായിരുന്നു. രാഹുലിന് ഒരിക്കലും ഈ ആശയത്തെ അടക്കിവെക്കാനാവില്ല. മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാഹുല്‍ ഒന്ന് വായിക്കുന്നത് നല്ലതാണെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു.
ഹിന്ദുവെന്ന പദം വളരെ ഇടുങ്ങിയ കാഴ്ച്ചപ്പാടിലൂടെ കാണേണ്ടതല്ലെന്നും, അത് വിശാല അര്‍ത്ഥത്തില്‍ കാണേണ്ടതാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു തന്നെ എഴുതിയിട്ടുണ്ടെന്നും ത്രിവേദി പറഞ്ഞു. ശരിയ നിയമങ്ങള്‍ ഭരണഘടനയുടെ ഭാഗമായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യം പാതി ഇസ്ലാമിക രാഷ്ട്രമാണെന്ന് പറയാന്‍ സാധിക്കുമായിരുന്നു. മുത്തലാഖും, ഹജ്ജ് സബ്‌സിഡിയുമെല്ലാം രാജ്യത്തുണ്ടായിരുന്നു. അതെല്ലാം ഇല്ലാതായെന്ന് ത്രിവേദി പറയുന്നു. കോണ്‍ഗ്രസിന്റെ കാലത്ത് സുപ്രീം കോടതി വിധിയുടെ മുകളിലാണ് ശരിയ നിയമമുണ്ടായിരുന്നത്. ഹിന്ദു താലിബാന്‍, ഹിന്ദു തീവ്രവാദം തുടങ്ങിയ വിശേഷണങ്ങളാണ് കോണ്‍ഗ്രസ് ഹിന്ദുയിസത്തിന് നല്‍കിയത്. ഇന്ത്യയെ പ്രതാപകാലത്തേക്ക് മടക്കി കൊണ്ടുപോകുന്നതില്‍ തടസ്സം നില്‍ക്കുന്നത് ഇതേ ശക്തികളാണെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു.












Click it and Unblock the Notifications