കാക്കി നിക്കര്‍ കത്തിക്കുന്ന ട്വീറ്റുമായി കോണ്‍ഗ്രസ്; രാജ്യം കത്തിക്കാന്‍ ആഹ്വാനമെന്ന് ബിജെപി
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ വിവാദമുയര്‍ത്തി കോണ്‍ഗ്രസിന്റെ ട്വീറ്റ്. ആര്‍എസ്എസിന്റെ കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ബിജെപി നേതാക്കള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
രാജ്യത്തെ വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുമെന്നും, ആര്‍എസ്എസും ബിജെപിയും സൃഷ്ടിച്ച നഷ്ടങ്ങള്‍ ഇല്ലാതാകുമെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു. ഘട്ടം ഘട്ടമായി ഇതെല്ലാം ഞങ്ങള്‍ ഈ ലക്ഷ്യത്തിലെത്തുമെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

രാഹുലിന്റേത് ഭാരത് ജോഡോ യാത്രയല്ല, മറിച്ച് ഭാരതത്തെ തകര്‍ക്കാനുള്ള യാത്രയാണ്. രാജ്യത്തെ തകര്‍ക്കാനുള്ള യാത്രയാണെന്ന് ബിജെപി നേതാവ് സമ്പിത് പത്ര പറഞ്ഞു. ഇത് ആദ്യമായിട്ടല്ല കോണ്‍ഗ്രസ് ഇങ്ങനൊരു കാര്യം ചെയ്യുന്നത്. ഈ രാജ്യത്ത് അക്രമം ഉണ്ടാക്കാനാണോ രാഹുല്‍ ആഗ്രഹിക്കുന്നതെന്ന് സമ്പിത്ര പത്ര ചോദിച്ചു.
അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
ഈ ചിത്രം എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് നീക്കം ചെയ്യണമെന്നും പത്ര ആവശ്യപ്പെട്ടു. രാഹുലിന്റെ യാത്ര കേരളത്തിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിവാദമുണ്ടായിരിക്കുന്നത്. വിദ്വേഷ ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നാണ് ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്.
ബിജെപി എംപി തേജസ്വി സൂര്യയും രൂക്ഷമായി കോണ്‍ഗ്രസ് ട്വീറ്റിനെതിരെ പ്രതികരിച്ചു. 1984ല്‍ ഇതേ കോണ്‍ഗ്രസ് ദില്ലി കത്തിച്ചു. കോണ്‍ഗ്രസിന്റെ സന്തുലിതാവസ്ഥ 59 കര്‍സേവകരെയാണ് 2002ല്‍ ഗോധ്രയില്‍ കൊലപ്പെടുത്തിയത്. അതേ സന്തുലിതാവസ്ഥയോട് വീണ്ടുമൊരു അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി പോരാടുന്നത് രാജ്യത്തിനെതിരെയാണ്. ഭരണഘടനയില്‍ വിശ്വാസം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായിരിക്കുകയാണെന്നും തേജസ്വി സൂര്യ പറഞ്ഞു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ ട്വീറ്റെന്ന് സമ്പിത് പത്ര ആരോപിച്ചു.
അതേസമയം രാഹുലിന് സ്വാതന്ത്ര്യ സമര സേനാനികളെ കാണാന്‍ സമയം ഇല്ല. എന്നാല്‍ ഇന്ത്യാ വിരുദ്ധരെ കാണാന്‍ ഇഷ്ടം പോലെ സമയമുണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടുമെന്നും ബിജെപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി.
1984ല്‍ രാഹുലിന്റെ അച്ഛന്‍ ദില്ലി കത്തിച്ചു. നിക്കര്‍ കത്തിക്കുന്ന ട്വീറ്റ് ഇത് ഓര്‍മിപ്പിക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുത്തച്ഛനും അമ്മൂമ്മയും ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ട്വീറ്റ് അപമാനകരമാണ്. കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും മനോനില ഇതില്‍ നിന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications