Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് പിടിക്കാന്‍ ചുമതല യങ് ടീമിന്, രാഹുലിന്റെ ഇടപെടല്‍ വീണ്ടും, ആവേശ പോരിന് കോണ്‍ഗ്രസ്

ദില്ലി: ഗുജറാത്ത് പിടിക്കാന്‍ യുവത്വം നിറഞ്ഞ ടീമിന് ചുമതല. കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഈ നീക്കം. ജിഗ്നേഷ് മോവി, ആനന്ദ് പട്ടേല്‍, ഹര്‍ദിക് പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രതീക്ഷയാവുന്നത്. ആനന്ദും ഹര്‍ദിക്കും കോണ്‍ഗ്രസ് അംഗങ്ങളാണ്. എന്നാല്‍ സ്വതന്ത്ര എംഎല്‍എയായിരുന്നു. കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു അദ്ദേഹം.

1995 മുതല്‍ ഗുജറാത്തില്‍ ഭരണത്തിന് പുറത്താണ് കോണ്‍ഗ്രസ്. അവസാന തിരഞ്ഞെടുപ്പില്‍ 77 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലഭിക്കുകയായിരുന്നു.

1

ആനന്ദ് പട്ടേലും ജിഗ്നേഷ് മേവാനിയും നേരത്തെ ഒരു വേദി പങ്കിട്ടിരുന്നു. ഗുജറാത്തിന്റെ നദി ജലി പക്ഷോഭത്തിലെ വടക്കുകളും നോക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.ആദിവാസി സമ്മേളനത്തിനായിരുന്നു ഇവര്‍ പങ്കെടുത്തത്. കഴിഞ്ഞ തവണ ഒബിസി വിഭാഗത്തിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു രാഹുലിന്റെ ടീം മുന്നേറിയത്. പക്ഷേ പ്രമുഖരെല്ലാം രാജിവെച്ച കോണ്‍ഗ്രസ് ഈ മൂന്ന് പേര്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആര്‍ക്ക് പറ്റുമെന്നതും ചോദ്യമാണ്. പാട്ടീദാര്‍ വോട്ടുകള്‍ കൈവിടാതിരിക്കാന്‍ കോണ്‍ഗ്രസ് കഠിനാധ്വാനം നടത്തേണ്ടി വരും.

2

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ പാട്ടീദാര്‍ വിഭാഗത്തിലെ പ്രമുഖരെ കണ്ടിരുന്നു. ഇത് കോണ്‍ഗ്രസിനുള്ള അപകട സൂചനയായിരുന്നു. ഇവര്‍ ബിജെപിയുടെ വോട്ടുബാങ്കായിരുന്നു. ഒന്നുകില്‍ ബിജെപിയിലേക്ക് മടങ്ങുകയോ അതല്ലെങ്കില്‍ എഎപിക്കൊപ്പം നില്‍ക്കാനോ ഉള്ള സാധ്യത ഇതിലൂടെയുണ്ടായിരുന്നു. എഎപിക്ക് വളരെ പെട്ടെന്ന് ഇവരെ കൈയ്യിലെടുക്കാന്‍ സാധിക്കുന്നുണ്ട്. ബിജെപിയെ പോലെ ഹിന്ദുത്വം കൂടെ പയറ്റുന്നതിനാല്‍ കോണ്‍ഗ്രസിന് രണ്ട് കൂട്ടരെയും നേരിടുക കടുപ്പമാണ്. കോണ്‍ഗ്രസില്‍ തന്നെയുള്ള പ്രമുഖരെയും എഎപി ലക്ഷ്യമിടുന്നതിനാല്‍ പിടിച്ച് നില്‍ക്കാനാണ് ഈ മൂന്ന് പേരുടെ സാന്നിധ്യം കോണ്‍ഗ്രസിനെ സാധിക്കുക.

3

വല്‍സദ്, തപി, ഡാങ് എന്നീ ജില്ലകളില്‍ ആദിവാസി പ്രക്ഷോഭം ഇവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പതിനാല് പ്രക്ഷോഭങ്ങളാണ് ഇനി വരാനുള്ളത്. ഇത്തവണ പിന്നോക്ക വിഭാഗത്തില്‍ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്കിനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സര്‍ദാര്‍ സരോവര്‍ ഡാമുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഇവര്‍ ഇടപെട്ടതെന്ന് ആനന്ദ് പറയുന്നു. സര്‍ദാര്‍ പട്ടേലിന് വരെ നാണക്കേട് തോന്നുന്ന പദ്ധതിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഈ മൂന്ന് നേതാക്കള്‍ ജാതിയുടെ അടിസ്ഥാനത്തിലും കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നുണ്ട്. ആനന്ദ് പട്ടേല്‍ പ്രമുഖ ആദിവാസി നേതാവാണ്. ജിഗ്നേഷ് ദളിതും ഹര്‍ദിക് പാട്ടീദാറുമാണ്.

4

ഈ മൂന്ന് പേരുടെയും വിഭാഗം ചേര്‍ന്നാല്‍ ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. 2015 പാട്ടീദാര്‍ പ്രക്ഷോഭത്തിന്റെ മുഖമായി ഹര്‍ദിക് പട്ടല്‍ മാറിയിരുന്നു. മരണം വരെ നിരാഹാരം ഇരിക്കാനും തീരുമാനിച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ ഹര്‍ദിക്കിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. നൂറിലധം റാലികളാണ് ഹര്‍ദിക് ഗുജറാത്തില്‍ നടത്തിയത്. ഇത് ബിജെപി സര്‍ക്കാരിനെ ശരിക്കും വിറപ്പിച്ചിരുന്നു. ഞങ്ങളാണ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വരെ തീരുമാനിക്കാനിരുന്നത്. സര്‍ക്കാര്‍ പാട്ടീദാര്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ പിന്നെ അവര്‍ക്ക് ഭരിക്കാനാവില്ലെന്നും ഹര്‍ദിക് ആ സമയത്ത് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+