കൂട്ടംകൂടി ആളുകളെ തല്ലിക്കൊല്ലുന്നതാണോ മോദി പറഞ്ഞ പുതിയ ഇന്ത്യ!

  • Posted By:
Subscribe to Oneindia Malayalam

കാലിഫോർണിയ: നോട്ട് നിരോധനവും സാധാരണ ജനങ്ങളെ കൂട്ടം ചേർന്ന് തല്ലിക്കൊല്ലുന്നതാണോ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പുതിയ ഇന്ത്യയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികളോട് സംസാരിക്കുമ്പോഴാണ് മോദി സർക്കാരിനെതിരെ രാഹുൽ ആഞ്ഞടിച്ചത്.

ജനങ്ങളിൽ നിന്നുള്ള അകൽച്ചയും അഹംഭാവവും കോൺഗ്രസിനെ തകർത്തുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി യുഎസിലെത്തിയത്. ലോസാഞ്ചൽസിൽ അസ്പെൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖരുമായും വാഷിങ്ടണിൽ നയരൂപീകരണ വിദഗ്ധരുമായും രാഷ്ട്രീയ നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന സമ്മേളനത്തിലും രാഹുൽ പങ്കെടുക്കും.

 അക്രമരഹിതവും അഹിംസയും

അക്രമരഹിതവും അഹിംസയും

അക്രമരഹിതവും അഹിംസയുമാണ് ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ചു നിർത്തുന്നത്. മനുഷ്യ ചരിത്രത്തിൽ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യവും ഈ മാർഗത്തിലൂടെ ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനും ദാരിദ്രത്തിൽ നിന്ന് കരകയറ്റാനും കഴിഞ്ഞിട്ടില്ല.

 കശ്മീർ പ്രശ്നം വഷളാക്കി

കശ്മീർ പ്രശ്നം വഷളാക്കി

കഴിഞ്ഞ 9 വർഷമായി യുപിഎ സർക്കാർ ഉണ്ടാക്കി കൊണ്ടുവന്ന കശ്മീരിലെ സമാധാന അന്തരീക്ഷം വെറും 30 ദിവസം കൊണ്ട് ബിജെപി സർക്കാർ തകർത്തു

 ധ്രൂവീകരണ രാഷട്രീയം അപകടം

ധ്രൂവീകരണ രാഷട്രീയം അപകടം

ഇന്ത്യയിലെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ കൂടി വരുന്നുണ്ട്. ഇതു തീർത്തും അപകടമാണെന്നു രാഹുൽ പറഞ്ഞു. ധ്രൂവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. സ്വതന്ത്രമായി പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു, ബീഫിന്റെ പേരിൽ ജനങ്ങൾക്ക് മർദനം, ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്ലീം ജനങ്ങൾ കൊല്ലപ്പെടുന്നു ഇവയെല്ലാം ഇന്ത്യയെ സംബന്ധിച്ചടത്തോളം പുതിയ കാഴ്ചയാണെന്നും രാഹുൽ പറഞ്ഞു.

 മോദി മികച്ച പ്രഭാഷകൻ

മോദി മികച്ച പ്രഭാഷകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്ന് രാഹുൽ തുറന്ന് സമ്മതിക്കുന്നുണ്ട്. മോദിയുടെ ആശയങ്ങൾ കൃത്യമായി ശ്രോതാക്കളിലെത്തുന്നുണ്ട് എന്നാൽ ഭരണം സുതാര്യമായി നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെവ്വും രാഹുൽ പരിഹസിച്ചു.

 ബിജെപിയും ആയിരം പേരും

ബിജെപിയും ആയിരം പേരും

തന്നെ ഒരു കഴിവ്കെട്ട ആളായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ടീം ശ്രമിക്കുന്നുണ്ട്. ബിജെപി ഇതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇവർ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു തന്നെ കുറിച്ച് അപവാദങ്ങൾ പടച്ചു വിടുകയാണെന്നും രാഹുൽ പറഞ്ഞു

യുവാക്കളെ കൊണ്ടു വരും

യുവാക്കളെ കൊണ്ടു വരും

കോൺഗ്രസിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് വീണ്ടും മുന്നോട്ട് വരുമെന്ന് രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.കൂടുതൽ യുവാക്കളെ പാർട്ടിയിലെ മുഖ്യധാരയിലേക്ക് കൊണ്ടു വരുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. യുവാക്കളുടേയും മുതിർന്നവരുടേയും കൂട്ടായ്മയാണ് കോൺഗ്രസ്.

 പാർട്ടി നേത്യത്വം ഏറ്റെടുക്കാൻ തയ്യാർ

പാർട്ടി നേത്യത്വം ഏറ്റെടുക്കാൻ തയ്യാർ

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് രാഹുൽ ഈ അവസരത്തിൽ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress vice president Rahul Gandhi addressed students of the prestigious University of California, Berkeley on 'India at 70: Reflections on the Path Forward', in which he offered his reflections on contemporary India and the path forward for the world's largest democracy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്