Get Updates
Get notified of breaking news, exclusive insights, and must-see stories!

'80-100 സീറ്റുകൾ വരെ കോൺഗ്രസ് നേടും';പ്രശാന്ത് കിഷോർ എത്തുമോ? സിദ്ദുവിന്റെ മറുപടി

ചണ്ഡീഗഡ്; പഞ്ചാബിൽ അടുത്ത വർഷവും കോൺഗ്രസ് തന്നെ അധികാരത്തിലേറുമെന്ന് പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുമായി യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇല്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും സിദ്ദു പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദു.

ഞാൻ അദ്ദേഹത്തെ (മുഖ്യമന്ത്രി) വളരെക്കാലമായി കാണുന്നുണ്ട്. വ്യക്തിപരമായി ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല.സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ നന്മകൾക്കും വേണ്ടിയാണ് ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത്. ചരൺജിത് ചന്നിയുമായി എനിക്ക് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ഞാൻ എന്ത് ചെയ്താലും പഞ്ചാബിന് വേണ്ടിയാണ്. ഞാൻ പഞ്ചാബിന് വേണ്ടി നിലകൊള്ളുന്നു. പഞ്ചാബ് എന്റെ ആത്മാവാണ്. അതാണ് ലക്ഷ്യം, സിദ്ദു പറഞ്ഞു.

avjot-singh-sidhu1-1563177522-1634508432.jpg -Properties Reuse Image

കഴിഞ്ഞ നാലര വർഷത്തിനിടെ പഞ്ചാബിന് വേണ്ടി ഞാൻ പലതും ചെയ്തു. അന്ന് മുഖ്യമന്ത്രിയായിരുന്നു അധികാര കേന്ദ്രം. എനിക്ക് ഒരു പദവിയോടും അത്യാഗ്രഹമില്ല. പഞ്ചാബിന്റെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ പോരാടുന്നത്. 2022ലെ തെരഞ്ഞെടുപ്പിൽ 80-100 സീറ്റുകൾ നേടികൊടുത്ത് പഞ്ചാബിൽ കോൺഗ്രസിനെ വിജയിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു.

സപ്റ്റംബറിലായിരുന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് നവ ജ്യോത് സിംഗ് പഞ്ചാബ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. അധ്യക്ഷ പദത്തിലേറി 72 ദിവസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചില നിയമനങ്ങൾ പ്രതിഷേധിച്ചായിരുന്നു സിദ്ദു രാജിവെച്ചത്. ഹൈക്കമാന്റ് ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് ഇപ്പോഴത്തെ മടക്കം.

അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിന് വേണ്ടി രംഗത്ത്തുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയെന്നായിരുന്നു സിദ്ദുവിന്റെ മറുപടി. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറുമായി ചന്നി ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Recommended Video

cmsvideo
    ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam

    2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറായിരുന്നു കോൺഗ്രസിന് വേണ്ടി തന്ത്രമൊരുക്കിയത്. അന്ന് ആകെയുള്ള 117 സീറ്റുകളുകളിൽ 77 സീറ്റുകൾ നേടികൊണ്ടായിരുന്ന സംസ്ഥാനത്തെ ശിരോമണി അകാലിദൾ-ബി ജെ പി സഖ്യത്തെ കോൺഗ്രസ് താഴെയിറക്കിയത്. അ്ന് സഖ്യത്തി് വെറും 15 സീറ്റുകളായിരുന്നു ലഭിച്ചത്. ബിജെപിക്ക് 3 സീറ്റുകളും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+