കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അധിക കാലം നീളില്ലെന്ന സൂചന നല്‍കി പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദീര്‍ഘകാല ആവശ്യമായ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കും. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് സമിതി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവ് ഇതോടെ ഉറപ്പിച്ചിരിക്കുകയാണ്.

ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി

അടുത്ത പത്ത് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി അധ്യക്ഷനെ കൊണ്ടുവരും. ഇതോടെ 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസ് പ്ലാന്‍ എന്താണ് വ്യക്തമായിരിക്കുകയാണ്.

1

അടുത്ത സെപ്റ്റംബറില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇനിയും തുടരാനാവാത്ത സാഹചര്യമുണ്ട്. ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് എടുക്കുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷനായ മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത സെപ്റ്റംബറോടെ തിരഞ്ഞെടുപ്പ് കഴിയുമെന്നും, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതാണെന്നും മിസ്ത്രി പറയുന്നു.

2

അതേസമയം കോണ്‍ഗ്രസിനുള്ളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗുലാം നബി ആസാദ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കശ്മീരില്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് സൂചന. ജി23 പ്രിയങ്ക ഗാന്ധിക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. യുപി തിരഞ്ഞെടുപ്പിന് ശേഷം ഇവരുമായി വിശദമായ ചര്‍ച്ചയ്ക്കാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനുള്ള പിന്തുണ അടക്കം ചര്‍ച്ചയാവും. ജി23 രാഹുലിനെ തന്നെ പിന്തുണയ്ക്കാനാണ് സാധ്യത. കോണ്‍ഗ്രസില്‍ വിഭാഗീയതയും ഒരു പരിധി വരെ അവസാനിച്ച് തുടങ്ങിയിട്ടുണ്ട്.

3

രാഹുല്‍ തിരിച്ചുവരണമെങ്കില്‍ സംസ്ഥാനങ്ങളിലെ തമ്മിലടിയെല്ലാം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡില്‍ നിന്നുണ്ടായിരുന്നു. കേരളത്തില്‍ നിന്നായിരുന്നു തുടക്കം. പുതിയ നേതൃത്വം വന്നതോടെ ഗ്രൂപ്പും പോയി, തമ്മിലടിയും പോയി. ഇടഞ്ഞ് നിന്നിരുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നായിരിക്കുകയാണ്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കിച്ചിരുന്ന സിദ്ധരാമയ്യയും ശിവകുമാറും ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന തീരുമാനത്തിലൂടെ രാഹുല്‍ പരിഹരിക്കുകയും ചെയ്തു.

4

രാഹുലിന് വരവിന് മുമ്പേ എല്ലാവരും തര്‍ക്കങ്ങളെല്ലാം സ്വയം പരിഹരിക്കാന്‍ തയ്യാറാവുകയായിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയതാണ് അതില്‍ പ്രധാനം. രാഹുലിനൊപ്പം സച്ചിനും നിര്‍ണായക റോള്‍ കോണ്‍ഗ്രസില്‍ വരുന്നുണ്ട്. പൈലറ്റ് ക്യാമ്പില്‍ നിന്ന് അഞ്ച് മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. ദളിത് പ്രാതിനിധ്യവും ഒപ്പം വര്‍ധിച്ചു. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും ഉപദേഷ്ടാക്കളായും ഗെലോട്ട് നിയമിച്ചു. ഇതിനെല്ലാം രാഹുല്‍ അംഗീകാരം നല്‍കുകയും ചെയ്തു. ബിഎസ്പിയില്‍ നിന്നെത്തിയ ഒരു എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.

5

രാഹുലിന്റെ വരവിന് ഏറ്റവും കൂടുതല്‍ പിന്തുണ ശിവസേനയില്‍ നിന്നാണ്. അടുത്ത വര്‍ഷം പ്രചാരണത്തിന് അടക്കം മഹാരാഷ്ട്രയില്‍ രാഹുല്‍ എത്തുന്നുണ്ട്. പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മമതയെയും ശരത് പവാറിനെയും മെരുക്കണമെങ്കില്‍ രാഹുല്‍ തന്നെ മുന്നിലുണ്ടാവണമെന്നാണ് നിര്‍ദേശം. രാഹുലിനൊപ്പം പ്രധാന പദവികളില്‍ പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റുമുണ്ടാവും. പ്രിയങ്കയ്ക്ക് സംഘടനാ കാര്യങ്ങളുടെ ചുമതലയാവും നല്‍കുക. ഒപ്പം ട്രബിള്‍ഷൂട്ടര്‍ പദവിയും അവര്‍ക്കുണ്ടാവും. സച്ചിന്‍ സംസ്ഥാനങ്ങളുടെ മൊത്തം ചുമതലയടക്കമുള്ള കാര്യങ്ങളിലേക്ക് വന്നേക്കും. പ്രിയങ്കയെ ഉപാധ്യക്ഷയാക്കിയാലും അദ്ഭുതപ്പെടാനില്ല.

6

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിക്കുന്നതില്‍ സച്ചിനും പങ്കുണ്ടെന്നാണ് പ്രിയങ്ക കരുതുന്നത്. 2024ല്‍ അധികാരം പിടിച്ചില്ലെങ്കിലും സീറ്റ് നില നൂറിന് മുകളിലെത്തണമെന്ന വാശിയിലാണ് രാഹുല്‍ ഗാന്ധി. അതിന് സച്ചിനെ പോലും ജനപ്രീതിയുള്ള നേതാക്കള്‍ ആവശ്യമാണ്. അശോക് ഗെലോട്ടിനോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ പിടിക്കുന്ന കാര്യം പരിഗണിക്കാന്‍ രാഹുലും പ്രിയങ്കയും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ സീറ്റിലും ഒരൊറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് രാജസ്ഥാനില്‍ നിന്ന് ലഭിച്ചിട്ടില്ല. 25 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. കഴിഞ്ഞ തവണ അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് അടക്കം പരാജയപ്പെട്ടിരുന്നു.

7

എല്ലായിടത്തും ഒറ്റയ്ക്ക് മത്സരിക്കാവുന്ന കരുത്തിലേക്ക് കോണ്‍ഗ്രസിനെ വളര്‍ത്തുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് ആര്‍ജെഡിയുടെ നിലപാട്. ആര്‍ജെഡിയാണ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്തിയതെന്ന് കോണ്‍ഗ്രസും പറയുന്നു. മുംബൈയിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുക. ഇവിടെ ശിവസേന, എന്‍സിപി കക്ഷികളുമായി കോണ്‍ഗ്രസ് ചേരില്ല. ബിഎംസിയിലെ 236 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. നിലവില്‍ ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. ബിഎംസിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം രാഹുലിന്റെ വരവിന് മുന്നോടിയായി കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങളാണ്.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam

English summary
congress will get full time president in 2022 september, rahul gandhi assures his place at top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X