ചിന്തന്‍ ശിവര്‍ മെയ് 14ന്, കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ ചുവടുവെപ്പ്, രാഹുലിന്റെ വരവ് തീരുമാനിക്കുന്നു
ദില്ലി: കോണ്‍ഗ്രസ് ദീര്‍ഘകാലത്തിന് ശേഷം പാര്‍ട്ടിയുടെ തോല്‍വികളെ ശക്തമായി വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ചിന്തന്‍ ശിവിര്‍ മെയ് 14ന് നടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ വെച്ചാണ് ചിന്തന്‍ ശിവിര്‍ നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയാണ് പ്രധാനമായും ചര്‍ച്ചയാവുക.
നേരത്തെ രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം മാത്രമേ ചിന്തന്‍ ശിവിര്‍ ഉണ്ടായിരിക്കൂ എന്ന് സൂചനകളുണ്ടായിരുന്നു. അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിയാണ് പുതിയ നീക്കം. തുടര്‍ച്ചയായ മൂന്നാം ദിനം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രശാന്തിന്റെ വരവ് ചിന്തന്‍ ശിവിറിന്റെ നിര്‍ണായക അജണ്ടയാവും.

അതേസമയം ചിന്തന്‍ ശിവിറിന്റെ അജണ്ട കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചയില്‍ കമല്‍നാഥും പങ്കാളിയായിരുന്നു. ഒപ്പം ദിഗ് വിജയ് സിംഗും യോഗത്തിനെത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 2024 മുന്നില്‍ കണ്ടുള്ള അഴിച്ചുപണി കോണ്‍ഗ്രസിലര്‍ ഉറപ്പായിരിക്കുകയാണ്. പ്രശാന്തുമായി സഹകരിക്കാം, പക്ഷേ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമോ എന്ന് ഉറപ്പില്ല. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായും കോണ്‍ഗ്രസ് ഒരുങ്ഹി തുടങ്ങി. ബ്ലോക്-ബൂത്ത് തല പ്രവര്‍ത്തകരെ നിയമിക്കുന്നതാണ് അടുത്ത ഘട്ടം. പാര്‍ട്ടിയെ പ്രാദേശികമായി ശക്തിപ്പെടുത്താനുള്ള നീക്കമാണിത്.

ജില്ലാ-വാര്‍ഡ് കമ്മിറ്റികള്‍ അതിശക്തമായി നിന്നാലേ തിരഞ്ഞെടുപ്പ് വിജയിക്കൂ എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരു കമ്മിറ്റിയെ സോണിയ നിയോഗിച്ചിരിക്കുകയാണ്. ഇവര്‍ സംസ്ഥാനങ്ങളില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കും. പുതിയ അധ്യക്ഷന്‍ അടക്കം വരാന്‍ സാധ്യതയുണ്ട്. ഗുജറാത്തില്‍ അടിമുടി സംസ്ഥാന സമിതി മാറാനാണ് സാധ്യത. ഹിമാചല്‍ പ്രദേശില്‍ തമ്മിലടി പരിഹരിക്കാന്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം. അതേസമയം കര്‍ണാടകത്തില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെുപ്പുകളും അടുത്ത വര്‍ഷമുണ്ട്.

പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ നടപടിയെടുക്കാവുന്ന തിരഞ്ഞെടുക്കുന്നത് വലിയൊരു സമിതിയാണ്. പ്രിയങ്ക ഗാന്ധി, പി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ്, ജയറാം രമേശ്, മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് സമിതിയിലുള്ളത്. നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രശാന്തിനെ യോഗത്തിലേക്ക് വിളിച്ച് വരുത്തിയത്. സോണിയാ ഗാന്ധിയാണ് പ്രശാന്തിന്റെ വരവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ ഗാന്ധി നിലവില്‍ വിദേശത്താണ്. അദ്ദേഹം തിരിച്ചുവന്നാല്‍ ഉടന്‍ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനും പ്രിയങ്കയ്ക്കും പ്രശാന്ത് വരട്ടെ എന്നാണ് നിലപാട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ദില്ലിയിലെത്തിയിട്ടുണ്ട്. ഇവര്‍ സോണിയയെ കണ്ട് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംസാരിക്കും. ഗെലോട്ട് ചിന്തന്‍ ശിവിര്‍ വേദിയെ കുറിച്ചാണ് സോണിയയുമായി സംസാരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാവും ചിന്തന്‍ ശിവിര്‍ നടക്കുകയെന്നാണ് സൂചന. പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ ഓരോന്നായി പഠിച്ച്, അതില്‍ നടപ്പാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എടുത്ത് അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് നേതാക്കള്‍ ഒരുങ്ങുന്നത്. അതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ കാര്യങ്ങള്‍ തീരുമാനിക്കും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നേതൃത്വത്തെ പൊളിച്ച് പണിയണമെന്നതാണ് പ്രശാന്തിന്റെ നിര്‍ദേശങ്ങളില്‍ പ്രധാനം.

കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പ്രശാന്ത് നല്‍കിയിട്ടുണ്ടെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഗെലോട്ടിനെയും ബാഗലിനെയും ദില്ലിയിലേക്ക് വിളിപ്പിച്ചത് നിര്‍ദേശങ്ങള്‍ കൃത്യമായി പഠിക്കാനാണ്. ഇവര്‍ക്ക് സംസ്ഥാനങ്ങള്‍ ഭരിച്ച് പരിചയമുള്ളതും സോണിയ പരിഗണിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നിര്‍ദേശങ്ങളാണ് പ്രശാന്ത് നല്‍കിയതെന്ന് രണ്‍ദീപ് സുര്‍ജേവാല പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് പ്രശാന്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം പ്രശാന്തിന്റെ വിശ്വസ്തനായിരുന്ന സുനില്‍ കനുഗോലും കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രമൊരുക്കുന്നുണ്ട്. എന്നാല്‍ പ്രശാന്തിന്റെ വരവ് കോണ്‍ഗ്രസുമായുള്ള കനുഗോലുവിന്റെ ബന്ധത്തെ വരെ മാറ്റി മറിച്ചേക്കാം.












Click it and Unblock the Notifications