രാഹുലിന്റെ ഞെട്ടിച്ച പ്രഖ്യാപനം; 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കും
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഗുജറാത്തില്‍ വന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ഇതിന് പിന്നാലെ വന്നിട്ടുണ്ട്. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിരക്കുകള്‍ ആദ്യം കുറയ്ക്കാന്‍ നോക്കുവെന്നാണ് കമന്റുകള്‍.
കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് സിലിണ്ടര്‍ വില ഈടാക്കുന്നത്. അതേസമയം ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. നിര്‍ണായകമായ രണ്ട് പ്രഖ്യാപനങ്ങളാണിത്.

സര്‍ദാര്‍ പട്ടേല്‍ എക്കാലവും കര്‍ഷകരുടെ ശബ്ദമായിരുന്നു. ബിജെപി ലോകത്തെ ഏറ്റവും വലിയ പ്രതിമ പണിയുന്നു. എന്നാല്‍ മറുവശത്ത് പട്ടേല്‍ ആര്‍ക്ക് വേണ്ടിയാണോ നിന്നത് അവര്‍ക്കെതിരെയാണ് ബിജെപിയുടെ പ്രവര്‍ത്തനം. തീര്‍ച്ചയായും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
ഗുജറാത്ത് ഇന്ന് മയക്കുമരുന്നിന്റെ കേന്ദ്രമായിരിക്കുകയാണ്. മുന്ദ്ര തുറമുഖത്ത് നിന്നാണ് ഈ മയക്കുമരുന്നെല്ലാം പോകുന്നത്. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. ഇതാണ് ഗുജറാത്ത് മോഡല്‍. ഇവിടെ പ്രതിഷേധിക്കുന്നതിന് മുമ്പ് അനുമതി വാങ്ങിക്കണം. ആര്‍ക്കെതിരെയാണോ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത്, അവരില്‍ നിന്നാണ് നമ്മള്‍ അനുമതി വാങ്ങേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍
കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. സാധാരണ ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വരെയും സൗജന്യ വൈദ്യുതി നല്‍കും. തൊഴിലില്ലായ്മ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഗുജറാത്തിലെ പത്ത് ലക്ഷത്തോളം യുവാക്കള്‍ക്കായി തൊഴിലവസരം ഉണ്ടാക്കും. ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കും.
3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗുജറാത്തില്‍ തുറക്കും. അതിനൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ലഭിക്കും. നിരവധി സ്‌കൂളുകളാണ് ബിജെപി സര്‍ക്കാര്‍ അടച്ച് പൂട്ടിയത്.
ക്ഷീരോല്‍പ്പാദകര്‍ക്ക് അഞ്ച് രൂപ സബ്‌സിഡി നല്‍കും. നിലവില്‍ ഗ്യാസ് സിലിണ്ടറുകള്‍ ആയിരം രൂപയ്ക്കാണ് വില്‍ക്കുന്നത്. അത് അഞ്ഞൂറ് രൂപയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications