കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഇഹ്‌സാന്‍ ജഫ്രിക്കും കുടുംബത്തിനുമൊപ്പം, പിന്തുണച്ച് ജയറാം രമേശ്, മോദിക്ക് വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയിലെ സുപീം കോടതി ഉത്തരവില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. കോടതി നിലപാട് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ കോണ്‍്ഗ്രസിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നായിരുന്നു പറഞ്ഞത്. അവിടെ നിന്നാണ് ഈ മാറ്റം വന്നത്. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതായി ഉണ്ടെന്ന് ജയറാം രമേശ് പറയുന്നു. കോണ്‍ഗ്രസ് ഇഹ്‌സാന്‍ ജഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധിസഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

1

ഒരു രാജ്യത്ത് വര്‍ഗീയ കലാപം ആളിക്കത്തുമ്പോള്‍ ഒരു മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും റോള്‍ എന്താണ്. അത് നിയന്ത്രിക്കേണ്ടത് കളക്ടറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മാത്രം ചുമതലയാണോ? പിന്നെിന്താണ് രാഷ്ട്രീയ നേതാക്കള്‍. മുഖ്യമന്ത്രിയോ മന്ത്രിസഭയോ അതിന് ഉത്തരവാദികളാവില്ലേ എന്നും ജയറാം രമേശ് ചോദിച്ചു. വലിയ ദാരുണമായ കാര്യമാണ് ഇഹ്‌സാന്‍ ജഫ്രിയുടെ മരണം. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ അതിലുണ്ട്. വീഴ്ച്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ജയറാം രമേശ് ചോദിച്ചു.

സുപ്രീം കോടതി തന്നെ മോദി സര്‍ക്കാരിന്റെ നടപടി റോം കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയുമായിട്ടാണ് താരതമ്യം ചെയ്തത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കത്തിയെരിഞ്ഞത്. ആ സമയത്ത് ഇന്നത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. മോദി കുറ്റക്കാരനല്ലെങ്കില്‍, യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് അന്ന് സ്മൃതി ഇറാനി പ്രതിഷേധിച്ചത്. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ ഒക്കെ വെറുതെയാണോ. എത്ര പ്രചാരണം നടത്തിയാലും ഈ സത്യമൊന്നും ഇല്ലാതാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവെക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു.

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

English summary
congress will stand with ehsan jafri's family says jairam ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X