കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലേക്ക് പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്നത് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കമുള്ള തിരഞ്ഞെടുപ്പാണ്. ഈ വര്‍ഷം അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയെന്നതാണ്. മറ്റ് നേതാക്കളെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറല്ല.

ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്

പക്ഷേ മറ്റുള്ള പാര്‍ട്ടി പദവികളിലേക്ക് പ്രമുഖര്‍ തന്നെ വരണമെന്നതും പാര്‍ട്ടിയിലെ പ്രധാന ആവശ്യമാണ്. രാഹുലിന്റെ തീരുമാനങ്ങളില്‍ പഴയത് പോലെ തന്നെ പ്രശ്‌നങ്ങളുണ്ടെന്നും, ഇതിനെയെല്ലാം മറികടക്കുന്ന നേതാക്കള്‍ തന്നെ വരണമെന്നുമാണ് ആവശ്യം. രാഹുലിന് ഇക്കാര്യത്തിലും എതിര്‍പ്പില്ലെന്നാണ് സൂചന.

1

ഹൈക്കമാന്‍ഡ് ഒന്നാകെ രാഹുലും പ്രിയങ്ക ഗാന്ധിയും പ്രിയങ്കപ്പെട്ട നേതാക്കളെ കൊണ്ട് നിറച്ചിരിക്കുകയാണ്. എന്നാല്‍ യുപി തിരഞ്ഞെടുപ്പിന് ശേഷമാകും പുതിയ ചുമതല രാഹുലിനെ തേടിയെത്തുക. രാഹുല്‍ അധ്യക്ഷനായാല്‍ പ്രിയങ്ക ഉപാധ്യക്ഷയാകാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്. ഇരുവരും മുന്നില്‍ നിന്ന് തീരുമാനമെടുക്കുന്നത് ഔദ്യോഗികമാക്കാനാണ് രാഹുലിന്റെ പ്ലാന്‍. ഇത് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. പ്രധാനമായും ഗ്രൂപ്പിസമാണ് വരാന്‍ പോകുന്നത്. ഇവര്‍ അറിഞ്ഞോ അറിയാതെയോ ടീം പ്രിയങ്കയും ടീം രാഹുലും കോണ്‍ഗ്രസില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ പ്രതിപക്ഷ നിരയിലേക്ക് ഇരുവരെയും എത്തിക്കാനുള്ള ശ്രമത്തിലാണ്. വലിയ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കായി നടക്കുന്നുമുണ്ട്.

2

ബ്ലോക് തലം മുതല്‍ മാറ്റങ്ങളാണ് രാഹുലിന്റെ മുന്നിലുള്ളത്. കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പോടെ അത് മാറുമെന്ന് ഉറപ്പാണ്. വര്‍ക്കിംഗ് കമ്മിറ്റിയിലും മാറ്റം വരും. ഉന്നതാധികാര സമിതിയില്‍ നിന്ന് പല നേതാക്കളും പുറത്തു പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാഹുലിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. രാഹുലിനെതിരെ ആരും മത്സരിക്കാനുള്ള സാധ്യത കുറഞ്ഞ് വരികയാണ്. ജി23യില്‍ മാത്രമാണ് അത്തരമൊരു ആലോചനയുണ്ടായിരുന്നത്. അതും ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ചിലര്‍ക്ക് രാഹുലിനോട് എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ്. 2024 മുന്നില്‍ കണ്ടാണ് ഈ നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നത്.

3

രാഹുല്‍ വന്നാല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കത്തിന് വേഗം കൈവരിക്കാനാവുമെന്ന് യുവ-സീനിയര്‍ നേതാക്കള്‍ക്ക് അറിയാം. അതാണ് രാഹുലിന്റെ വരവിനെ എതിര്‍ക്കാതിരിക്കുന്നത്. ഏപ്രിലിലോ മാര്‍ച്ച് മാസത്തിലോ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രണ്ട് സംസ്ഥാനങ്ങള്‍ പിടിക്കാനായല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ പിടിച്ച് നില്‍ക്കാനാവും. പ്രതീക്ഷയോടെ വന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആകെ നിരാശയിലണ്. വേണ്ടത്ര നിരാശ അവര്‍ക്ക് ദേശീയ തലത്തില്‍ ലഭിച്ചിട്ടില്ല. മമതയുടെ ബംഗാളി പ്രാദേശികത മറ്റ് സംസ്ഥാനങ്ങളില്‍ കുതിപ്പുണ്ടാക്കുന്നതില്‍ നിന്ന് തടയുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടിലേക്ക് മയപ്പെടുത്തിയിരിക്കുകയാണ് മമത.

4

മമതയെ തടയാനാണ് കോണ്‍ഗ്രസ് മുകല്‍ത്തട്ട് ശക്തമാക്കുന്നത്. രാഹുലിനോടുള്ള എതിര്‍പ്പിനേക്കാള്‍ ഇരട്ടിയായി മാറിയിരിക്കുകയാണ് മമതയോടുള്ള എതിര്‍പ്പ്. പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യതകള്‍ മമതയും അരവിന്ദ് കെജ്രിവാളും തകര്‍ത്തുവെന്നാണ് പൊതുവായ പരാതി. പലരും ഇവരുമായി ചേരാന്‍ മടിക്കുകയാണ്. ഒപ്പം സിപിഎമ്മിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പം നിന്നില്ലെങ്കില്‍ പൂര്‍ണമായും ഇല്ലാതായി പോകുമെന്ന വികാരം സിപിഎമ്മില്‍ ഉണ്ട്. പ്രാദേശിക കക്ഷികളെ ശക്തമായി നേരിട്ടില്ലെങ്കില്‍ അത് വലിയ വെല്ലുവിളിയായി മാറുമെന്ന് കോണ്‍ഗ്രസിനും അറിയാം. അതുകൊണ്ടാണ് പ്രിയങ്കയെ ഇറക്കിയത്.

5

കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പാണ് ആദ്യ ഘട്ടമായി നടക്കുക. അഞ്ച് രൂപാ അംഗത്വം ഇതിന്റെ ഭാഗമായി നേരത്തെ നടന്നിരുന്നു. ഇത് അടുത്ത വര്‍ഷം മാര്‍ച്ച് 31ന് സമാപിക്കും. ഇതിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകും. എട്ടോളം പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും. ഇതിന്റെ ലിസ്റ്റ് ഡിസിസികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ പതിനഞ്ചിന് മുമ്പ് ഈ പട്ടിക പ്രസിദ്ധീകരിക്കും. പ്രാഥമിക കമ്മിറ്റികളിലെയും ബ്ലോക് കമ്മിറ്റികളെയും ഇതിരഞ്ഞെടുപ്പ് ആദ്യം നടക്കും. ജില്ലാ സമിതിയിലേക്കുള്ള അംഗത്തിന്റെയും തിരഞ്ഞെടുപ്പ് ഈ സമയത്ത് നടക്കും. ഏപ്രില്‍ പതിനാറിന് ഈ തിരഞ്ഞെടുപ്പ് നടന്ന് മെയ് 31ന് തിരഞ്ഞെടുപ്പ് അവസാനിക്കും. ട്രഷറര്‍, ജില്ലാ അധ്യക്ഷന്‍, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് ആരംഭിക്കും. ഓഗസ്റ്റ് ഇരുപത് വരെ നീളും.

6

അടുത്ത വര്‍ഷം ഓഗസ്റ്റിലായിരിക്കും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 21ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 22 വരെ അത് നീളും. അതേസമയം വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനാണ് സാധ്യത. അതേസമയം രാഹുല്‍ ഗാന്ധിയുടെ നിലപാടുകളിലെ വൈരുധ്യത മാറണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നിര്‍ണായക വിഷയം നടക്കുമ്പോള്‍ രാഹുലിന്റെ ചര്‍ച്ച ഹിന്ദുത്വത്തിലേക്ക് പോകുന്നുവെന്നാണ് പ്രതിപക്ഷ നിരയില്‍ പോലും പരാതിയുള്ളത്. രാജസ്ഥാനിലെ റാലിയും ഹിന്ദു-ഹിന്ദുത്വ പരാമര്‍ശങ്ങളും കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്തുന്ന ആവേശത്തെ മൊത്തത്തില്‍ കെടുത്തിയിരിക്കുകയാണ്.

7

തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളിലായിരിക്കണം ചര്‍ച്ചകള്‍. അല്ലാതെ ഹിന്ദുത്വത്തിലായിരിക്കരുത്. അത് ബിജെപിയുടെ പ്രധാന വിഷയമാണ്. അതിലേക്ക് കാര്യങ്ങള്‍ പോകുന്നത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. രാഹുലിന്റെ ഭാഗത്ത് വീഴ്ച്ച പറ്റിയെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാണിക്കുന്നു. ജി23 നേതാക്കള്‍ക്കെല്ലാം ഈ അഭിപ്രായമാണ്. ഇത് പാര്‍ട്ടിയിലെ യുവനേതാക്കള്‍ ഉന്നയിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ മാധ്യമങ്ങളെ വിശ്വസിച്ച് ഈ പരാമര്‍ശങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ജി23 മുന്നറിയിപ്പ് നല്‍കുന്നത്. അത് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യത്തിന് സമാനമാക്കും കാര്യങ്ങള്‍. രാഹുല്‍ ഉപദേശകരെ ഒഴിവാക്കി, ഇപ്പോഴുള്ള പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളില്‍ നിന്ന് ഉപദേശം തേടാന്‍ തയ്യാറാകണമെന്നാണ് ആവശ്യം.

8

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ രാഹുല്‍ സ്വീകാര്യനാവണമെങ്കില്‍ എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെന്ന് അവര്‍ അറിയണം. നിലവില്‍ ശിവസേനയാണ് രാഹുലിന്റെ വിശ്വസ്ത പങ്കാളി. മമതയും ശരത് പവാറും രാഹുലിനെ അംഗീകരിക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനോ മാറാനോ രാഹുലിന് അറിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. സോണിയക്ക് അംഗീകരിക്കാനാവാത്ത വിഷയം പോലും നയതന്ത്ര ചാരുതയോടെ പരിഹരിച്ചിരുന്നു അവര്‍. അതും എതിരാളികളെ പോലും ബഹുമാനിച്ചിരുന്നു. എന്നാല്‍ രാഹുലിന്റേത് വിട്ടുവീഴ്ച്ചയില്ലാത്ത സ്റ്റൈലാണ്. ഇതാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകാണ് കാരണം. എഎപിയും തൃണമൂല്‍ എന്റെ വഴി ഇല്ലെങ്കില്‍ പുറത്തേക്ക് എന്ന ശൈലി പിന്തുടരുന്നതല്ല. അതുകൊണ്ട് രാഹുലിന് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് ഇവരെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയവിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ

English summary
congress will start cwc election next year, rahul gandhi will be president in 2022, preparation start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X