Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ 10 സീറ്റും കോണ്‍ഗ്രസിന്?

ചണ്ഡിഗഡ്: ഹരിയാനയിലെ മുഴുവന്‍ ലോക്‌സഭ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. മുഖ്യമന്ത്രി തമാശ പറയുകയാണ് എന്ന് കരുതരുത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിയിച്ച് കോണ്‍ഗ്രസ് പത്ത് സീറ്റിലും ജയിക്കും എന്നാണ് ഹൂഡ പറഞ്ഞത്. ഹരിയാനയില്‍ ആകെ 10 ലോക്‌സഭ സീറ്റുകളാണ് ഉള്ളത്.

2004 ലും 2009 ലും ഇത്തരം സര്‍വ്വേകള്‍ തെറ്റാണ് എന്ന് കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. ഇത്തവണയും കോണ്‍ഗ്രസ് അത് ആവര്‍ത്തിക്കും - വാര്‍ത്താസമ്മേളനത്തില്‍ ഹൂഡ പറഞ്ഞു. അരിവിന്ദ് കെജ്രിവാളിന്റെയും യോഗേന്ദ്ര യാദവിന്റെയും സ്വദേശമായ ഹരിയാനയാണ് ആപ്പ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം എന്ന റിപ്പോര്‍ട്ടുകളെ ഹൂഡ തള്ളിക്കളഞ്ഞു.

bhupinder singh hooda

ആം ആദ്മി പാര്‍ട്ടിയെ തങ്ങള്‍ കാര്യമായി എടുക്കുന്നില്ല എന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പറയുന്നത്. ആം ആദ്മികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടെയാണ്. ചില പ്രത്യേക വിഭാഗം ആളുകള്‍ തങ്ങളാണ് ആം ആദ്മി പാര്‍ട്ടി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. അതില്‍ കാര്യമില്ല. കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്്ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും തോറ്റ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിലും പച്ച തൊടില്ല എന്നാണ് എല്ലാ സര്‍വ്വേകളും പറയുന്നത്. ബി ജെ പി നേതൃത്വം നല്‍കുന്ന ബി ജെ പിയും പ്രാദേശിക കക്ഷികളുമായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നാണ് സര്‍വ്വേ ഫലങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+