കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: സഖ്യമില്ല, അങ്കം ഒറ്റയ്ക്ക് മതി, ആത്മവിശ്വാസം വിടാതെ സിദ്ധരാമയ്യ!!
ദില്ലി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് വിജയിക്കുമെന്ന ആത്മവിശ്വാസവുമായി സിദ്ധരാമയ്യ. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കേണ്ടതില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്നുമാണ് സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നത്. ജെഡിഎസുമായോ മറ്റ് പാർട്ടികളുമായോ സഖ്യത്തിനില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടക നൗ എന്ന ടൈംസ് നൗവിന്റെ പരിപാടിയിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ തോല്‍ക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതെന്ന ബിജെപി വാദത്തെ തള്ളിക്കളഞ്ഞ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചത്. തോല്‍ക്കുമെന്ന് ഭയമുള്ളതുകൊണ്ടായിരുന്നോ എന്ന ചോദ്യമാണ് സിദ്ധരാമയ്യ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ സിദ്ധരാമയ്യയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ബിജെപി തയ്യാറായിട്ടില്ല.

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും, സഖ്യമില്ല
അഞ്ച് ദിവസത്തെ കർണാടക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജെഡിഎസ് തലവൻ ദേവഗൗഡയെ പ്രകീർത്തിക്കുന്നത് കോൺഗ്രസിനും ജെഡിഎസിനും ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു. ഇത് മെയ് 12ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയ സാധ്യതകളെ ഇല്ലാതാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ജെഡിഎസുമായി സഖ്യത്തിനില്ലെന്നും മെയ് 12ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്നുമുള്ള സൂചനകളാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്.

മോദി എന്തുനല്‍കി?
സുരക്ഷിതമായ ഭൂരിപക്ഷത്തോടെ കർണാടകത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും സിദ്ധരാമയ്യ പങ്കുവെക്കുന്നു. കാരണം, മോദിയോ ബിജെപിയോ കർണാടകത്തിന്റെ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും കർണാടക മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. രണ്ട് കനത്ത വരൾച്ച അനുഭവപ്പെട്ടിട്ടും മോദി സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. താൻ ഒരു സംഘത്തെ അയച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ലെന്നും സിദ്ധരാമയ്യ ഓർമിക്കുന്നു. അദ്ദേഹം എന്താണ് കർണാടകത്തിന് വേണ്ടി ചെയ്തത്. മാഹാദായി നദി പ്രശ്നത്തിന് ഇതുവരെ ഒരു പരിഹാരം കണ്ടെത്താന്‍ പോലും മോദി തയ്യാറായിട്ടില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു.

എന്തുകൊണ്ട് രണ്ട് മണ്ഡലം?
എന്തുകൊണ്ടാണ് സിദ്ധരാമയ്യ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത് എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ചാമുണ്ഡേശ്വരിക്ക് പുറമേ ബദാമി മണ്ഡലത്തിൽ നിന്ന് കൂടി താൻ മത്സരിക്കണമെന്നാണ് ഉത്തരകർണാടകയിൽ നിന്നുള്ള പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നതെന്നാണ് സിദ്ധരാമയ്യ നല്‍കിയ മറുപടി. രണ്ട് സീറ്റുകളിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു. പരാജയ ഭീതി കൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് സിദ്ധരാമയ്യ മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. മോദി നേരത്തെ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യവും സിദ്ധരാമയ്യ ഓർമിപ്പിച്ചിരുന്നു. വരാണസിയിൽ നിന്നും ഗുജറാത്തിലെ വഡോധരയില്‍ നിന്നുമാണ് മോദി മത്സരിച്ചത്.

ബിജെപിയെ പൊളിച്ചടുക്കി സിദ്ധരാമയ്യ
ബിജെപിയുടെ വിമര്‍ശനത്തെ പൊളിച്ചടുക്കി കഴിഞ്ഞ ആഴ്ചയായിരുന്നു സിദ്ധരാമയ്യ രംഗത്തെത്തിയത്. എങ്ങനെയാണ് മോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചത്? എന്താണ് ഈ ചോദ്യത്തിന് അവരുടെ മറുപടി? ഗുജറാത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നരേന്ദ്രമോദി ഭയന്നിരുന്നുവോ, അതുകൊണ്ടാണോ വരാണസിയില്‍ നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് ഇതിന് മറുപടിയുണ്ടായിരിക്കില്ല. സിദ്ധരാമയ്യ പറയുന്നു. ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയ്ക്ക് മറുപടി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോധര, ഉത്തര്‍പ്രദേശിലെ വരാണസി എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് മോദി മത്സരിച്ചത്. രണ്ട് സീറ്റുകളിലും വിജയിച്ച നരേന്ദ്രമോദി വഡോധര ലോക്സഭാ സീറ്റ് ഉപേക്ഷിച്ച് ഉത്തര്‍പ്രദേശിലെ വരാണസി മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഈ സംഭവുമായി ബന്ധപ്പെടുത്തിയാണ് സിദ്ധരാമയ്യ ബിജെപിയുടെ വിമര്‍ശനത്തെ നേരിട്ടത്.

തോല്‍വി തീണ്ടില്ല
തനിക്ക് പരാജയ ഭീതിയാണെന്ന ബിജെപിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞ സിദ്ധരാമയ്യ ബദാമിയില്‍ നിന്ന് ജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ മത്സരിക്കാന്‍ അനുവദിക്കൂ. ഞാന്‍ വരാം. എനിക്ക് അവിടെ ഒരുപാട് സമയം ചെലവഴിക്കേണ്ട ആവശ്യമില്ല. ബദാമി ഉത്തരകര്‍ണാടകയിലെ നേതാക്കളുടെ നേതൃത്തിന് കീഴിലാണ്. അവര്‍ എന്റെ മണ്ഡലത്തിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്നും സിദ്ധരാമയ്യ പറയുന്നു. ചാമുണ്ഡേശ്വരിയില്‍ നിന്ന് മാത്രമാണ് എനിക്ക് മത്സരിക്കേണ്ടിയിരുന്നത്. ബദാമിയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം ഉത്തരകര്‍ണാടകയിലെ നേതാക്കളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യയുടെ സിറ്റിംഗ് സീറ്റില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവവും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ വിമര്‍ശനം.












Click it and Unblock the Notifications