കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയം; മുഴുവന്‍ സീറ്റും തൂത്തുവാരി!! ലോക്‌സഭയില്‍ എണ്ണം കൂടി

Google Oneindia Malayalam News

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ-നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ വിജയം ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് കരുത്തേകും.

മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം താക്കൂറിന്റെ ജന്മനാട്ടിലാണ് കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയത് എന്നതാണ് എടുത്തുപറയേണ്ടത്. വരാനിരിക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. കോണ്‍ഗ്രസ് നേടിയ വിജയം ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കല്യാണപ്പിറ്റേന്ന് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; കാരണം കേട്ട് പോലീസ് അമ്പരന്നു... സ്വര്‍ണം, മൊബൈല്‍കല്യാണപ്പിറ്റേന്ന് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; കാരണം കേട്ട് പോലീസ് അമ്പരന്നു... സ്വര്‍ണം, മൊബൈല്‍

1

29 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് ദേശീയതലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 30ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഹിമാചല്‍ പ്രദേശില്‍ നാല് മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും. നാലിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു.

2

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ഫത്തേപൂര്‍, ആര്‍കി, ജബ്ബയ് കോത്ഖായ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെയും സമ്പൂര്‍ണ ഫലം പുറത്തുവന്നു. മാണ്ഡി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രതിഭ സിങ് ആണ് ജയിച്ചത്. മുന്‍ മുഖ്യമന്ത്രി വീര്‍ ഭദ്രസിങിന്റെ ഭാര്യയാണ് പ്രതിഭ. ബിജെപി സ്ഥാനാര്‍ഥി കാര്‍ഗില്‍ ഹീറോയായ കുശാല്‍ ചന്ദ് താക്കൂര്‍ ആയിരുന്നു. അേേദ്ദഹം തോറ്റു.

3

വീര്‍ ഭദ്ര സിങ് കൊവിഡ് ബാധിച്ച ശേഷം ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആദ്യ മല്‍സരം മികച്ച വിജയത്തോടെയാണ് അവസാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്തായ ഷിഗാങ്, മാണ്ഡി മണ്ഡലത്തിലാണ്. 15256 അടി ഉയരത്തിലാണ് ഈ പോളിങ് സ്‌റ്റേഷന്‍.

ഗുണ്ട പ്രയോഗം തിരിച്ചടിച്ചു; മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു... വിഡി സതീശന്‍ ജോജുവിനെ വിളിക്കുംഗുണ്ട പ്രയോഗം തിരിച്ചടിച്ചു; മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു... വിഡി സതീശന്‍ ജോജുവിനെ വിളിക്കും

4

മുഖ്യമന്ത്രി ജയറാം താക്കൂറിന് മാണ്ഡിയില്‍ ബിജെപി ജയിക്കേണ്ടത് അഭിമാനത്തിന്റെ വിഷയം കൂടിയായിരുന്നു. കാരണം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമാണ് മാണ്ഡി. താക്കൂര്‍ സമുദായത്തെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി കളിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയും താക്കൂര്‍ സമുദായക്കാരാണ്. പക്ഷേ, ജനങ്ങള്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസിനാണെന്ന് ഫലം വന്നപ്പോള്‍ വ്യക്തമായി.

5

അതേസമയം, ഹിമാചല്‍ പ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. ജുബ്ബല്‍ കോത്ഖായ് മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നിട്ട് നിന്നിരുന്നത്. ബിജെപി ജയിക്കുമെന്ന് പലപ്പോഴും വാര്‍ത്തകളും വന്നിരുന്നു. സ്വതന്ത്രനായി ഒരു ബിജെപി വിമതന്‍ മല്‍സരിച്ചതാണ് ഇവിടെ കോണ്‍ഗ്രസിന് നേട്ടമായത്.

സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി

6

അതേസമയം, മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്നില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരുത്ത് നിലനിര്‍ത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ക്കാണ് ജയം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചു. രാജസ്ഥാനിലെ ധാരിയാവാദില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കും പിന്നിലായി ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

7

അതേസമയം, ബിഹാറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കുശേശ്വര്‍ അസ്താന്‍ നിയമസഭാ മണ്ഡലത്തില്‍ ജെഡിയു ജയിച്ചു. ജെഡിയു സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോണ്‍ഗ്രസും ആര്‍ജെഡിയും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മഹാസഖ്യം പൊളിഞ്ഞു എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. കോണ്‍ഗ്രസ് മല്‍സരിച്ചുവന്നിരുന്ന മണ്ഡലത്തില്‍ ഇത്തവണ ആര്‍ജെഡിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാിരുന്നു. പ്രശ്‌ന പരിഹാരത്തിന് സോണിയ ഗാന്ധി ഇടപെടുന്ന സാഹചര്യവുമുണ്ടായി.

Recommended Video

cmsvideo
old video of Joju talking about petrol price shared in congress pages | Oneindia Malayalam

English summary
Congress Wins All Seats in Himachal Pradesh including Mandi Lok Sabha and 3 Assembly Seats bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X