കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്തറില്‍ 12ല്‍ 12 നേടി കോണ്‍ഗ്രസ്, ദന്തേവാഡയില്‍ ബിജെപിയെ മലര്‍ത്തിയടിച്ചു, സീറ്റ് നില ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ പാല കോണ്‍ഗ്രസ് കൈവിട്ടെങ്കിലും ആശ്വസിക്കാവുന്ന വക ഛത്തീസ്ഗഡില്‍ നിന്നാണ് വന്നിരിക്കുന്നത്. ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ദന്തേവാഡയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര വിജയം നേടിയിരിക്കുകയാണ്. ഒരുപിടി റെക്കോര്‍ഡുകളും ഇതോടൊപ്പം കോണ്‍ഗ്രസിന് ലഭിച്ചിരിക്കുകയാണ്. ഇതോടെ ഛത്തീസ്ഗഡില്‍ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അതേസമയം ഉത്തര്‍പ്രദേശിലും ത്രിപുരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം നേടിയിരിക്കുകയാണ്. അതേസമയം ഏറ്റവും പ്രസക്തമായ വിജയമാണ് ദന്തേവാഡയില്‍ കോണ്‍ഗ്രസ് നേടിയത്. ബസ്തറിലെ സുപ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്.

നക്‌സല്‍ മേഖല

നക്‌സല്‍ മേഖല

നക്‌സല്‍ മേഖലയായ ദന്തേവാഡയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവതി കര്‍മയാണ് വന്‍ വിജയം നേടിയിരിക്കുന്നത്. മഹേന്ദ്ര കര്‍മയുടെ ഭാര്യയാണ് ഇവര്‍. ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയുടെ ഭാര്യയെയാണ് പരാജയപ്പെടുത്തിയത്. ഭീമ മണ്ഡാവി ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്ടി സംവരണ മണ്ഡലമാണ് ഇത്. 60.59 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ബിജെപി വിജയിക്കുമെന്ന് കരുതിയ സീറ്റാണ് ദന്തേവാഡ.

12ല്‍ 12

12ല്‍ 12

കോണ്‍ഗ്രസിന് ഛത്തീസ്ഗഡില്‍ ആത്മവിശ്വാസമുയര്‍ത്തുന്ന വിജയമാണ് ദന്തേവാഡയില്‍ കൈവരിക്കാനായത്. ബസ്തറിലെ 12 സീറ്റുകളും ഇതോടെ കോണ്‍ഗ്രസിന് സ്വന്തമായിരിക്കുകയാണ്. സംസ്ഥാനത്തെ ആകെയുള്ള സീറ്റ് നില 69 ആയി ഉയര്‍ത്താനുള്ള കോണ്‍ഗ്രസിന് സാധിച്ചു. ബിജെപിക്ക് മുമ്പത്തെ കണക്ക് നോക്കുമ്പോല്‍ 14 സീറ്റുകളുടെ കുറവാണ് വന്നിരിക്കുന്നത്. 10000 വോട്ടുകളുടെ ഭൂരിപക്ഷം ദേവതി കര്‍മയ്ക്ക് ലഭിച്ചിരുന്നു.

സോണിയക്ക് ആത്മവിശ്വാസം

സോണിയക്ക് ആത്മവിശ്വാസം

സോണിയാ ഗാന്ധിക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് ഛത്തീസ്ഗഡിലേത്. ഇത്രയും കാലം ബിജെപിയുടെ കോട്ടയായിരുന്നു ബസ്തര്‍. മുമ്പ് അജിത് ജോഗിക്കും ബിഎസ്പിക്കും ഇവിടെ അത്യാവശ്യം ശക്തിയുണ്ടായിരുന്നു. എന്നാല്‍ രമണ്‍ സിംഗ് അധികാരമേറ്റ ശേഷം ബിജെപി ഘട്ടം ഘട്ടമായി ഇവിടെ വോട്ടുയര്‍ത്തുകയായിരുന്നു. എന്നാല്‍ മുമ്പില്ലാത്ത വിധം ഭൂപേഷ് ബാഗല്‍ ഇവിടെയുള്ള എല്ലാ സീറ്റുകളും കോണ്‍ഗ്രസ് കോട്ടയായി മാറ്റിയിരിക്കുകയാണ്. മോദി തരംഗത്തിലും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് കാര്യമായ പരിക്കുണ്ടായിരുന്നില്ല. ഇതും ബാഗലിനുള്ള നേട്ടമായിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

നല്ല രീതിയിലുള്ള പ്രവര്‍ത്തനവും മികച്ച ഭരണവും കാഴ്ച്ച വെക്കാനായാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനാവുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ബസ്തറിലെ വിജയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ ആത്മവിശ്വാസം നല്‍കും. മഹാരാഷ്ട്ര, ഹരിയാന, തിരഞ്ഞെടുപ്പുകളില്‍ ഇത് കോണ്‍ഗ്രസിന് വലിയ ഉണര്‍വാകും. ഹിന്ദി ഹൃദയഭൂമിയിലെ വലിയ വിജയം കൂടിയാണിത്. ഹരിയാന ഹിന്ദി ഹൃദയഭൂമിയിലെ നിര്‍ണായക സംസ്ഥാനമാണ്.

ഹാമിര്‍പൂരില്‍ ബിജെപി

ഹാമിര്‍പൂരില്‍ ബിജെപി

യുപിയില്‍ പ്രതിപക്ഷം ഭിന്നിച്ചതിനാല്‍ ഹാമിര്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത്. ബിജെപി എംഎല്‍എ അശോക് കുമാര്‍ ചന്ദേലിനെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചത് കൊണ്ട് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ യുവരാജ് സിംഗ് 17771 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 74168 വോട്ടുകള്‍ യുവരാജ് സ്വന്തമാക്കി. സമാജ് വാദി പാര്‍ട്ടിയുടെ മനോജ് പ്രതാപതി 56397 വോട്ടുകളും ബിഎസ്പിയുടെ നൗഷാദ് അലി 28749 വോട്ടുകളും നേടി.

ത്രിപുരയിലും ബിജെപി

ത്രിപുരയിലും ബിജെപി

ത്രിപുരയിലെ ബദര്‍ഘട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി മിമി മജുംദാറാണ് വിജയിച്ചത്. സിപിഎം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സിപിഎമ്മിന്റെ ബല്‍തി ബിശ്വാസ് 5276 വോട്ടിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 79.29 ശതമാനം വോട്ടിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. സിറ്റിംഗ് എംഎല്‍എ ദിലീപ് സര്‍ക്കാരിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ രത്തന്‍ ചന്ദ്ര ദാസിന് മൂന്നാം സ്ഥാനത്തെത്താനാണ് സാധിച്ചത്. പക്ഷേ വോട്ട് ശതമാനത്തില്‍ 18 മടങ്ങ് വര്‍ധനവാണ് കോണ്‍ഗ്രസുണ്ടാക്കിയത്. സിപിഎമ്മിനും ബിജെപിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തില്‍ വോട്ട് കുറയുകയാണ് ചെയ്തത്.

<strong>പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്</strong>പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്

English summary
congress wins dantewada seat in big margin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X