ഉപതെരഞ്ഞെടുപ്പ്: കോലാപൂര്‍ നോര്‍ത്തും ഖൈറാഗഢും കോണ്‍ഗ്രസിന്
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുര്‍ നോര്‍ത്ത് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജയശ്രീ യാദവ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സത്യജിത്ത് ശിവാജി കദമിനെയാണ് പരാജയപ്പെടുത്തിയത്.
54.4 വോട്ടിങ് ശതമാനമാണ് ജയശ്രീ നേടിയത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ് കോലാപ്പുര്‍ നോര്‍ത്ത് നിയമസഭ മണ്ഡലം സ്ഥിതി ചെയ്യുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രകാന്ത് യാദവിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. കൊവിഡ് ബാധിച്ചായിരുന്നു ചന്ദ്രകാന്ത് യാദവിന്റെ മരണം.

2019ലാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2021 ഡിസംബറിലാണ് യാദവിന്റെ മരണം. ജയശ്രീ 94,717 വോട്ടാണ് ആകെ നേടിയത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സത്യജിത്തിന് 76123 വോട്ടാണ് നേടാനായത്. ശിവസേനയുടെ ശക്തികേന്ദ്രമായ മണ്ഡലം കൂടിയാണ് കോലാപ്പുര്‍ നോര്‍ത്ത്. ശിവസേനയുടെ തട്ടകമായിരുന്ന കോലാപ്പുര്‍ നോര്‍ത്ത് മണ്ഡലം ചന്ദ്രകാന്ത് ജാദവിലൂടെ 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് മഹാ വികാസ് അഗാഡി രൂപപ്പെട്ടത്.
വിഷുക്കോടിയില്‍ നാടന്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍; വൈറല്‍ ചിത്രങ്ങള്‍
ചത്തീസ്ഗഢിലെ ഖൈറാഗഢില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. യശോദ വര്‍മയാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വിജയം സമ്മാനിച്ചത്. മാവോയിസ്റ്റ് ബാധിത പ്രദേശം ഉള്‍പ്പെടുന്നതാണ് ഖൈറാഗഢ് മണ്ഡലം. മുന്‍ എംപിയും ജനതാകോണ്‍ഗ്രസ് ചത്തീസ്ഗഢ്(ജെ) എംഎല്‍എയുമായ ദേവ്വ്രദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 2017ല്‍ ദേവ്വ്രദ് ജനതാകോണ്‍ഗ്രസ് ചത്തീസ്ഗഢ്(ജെ) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് ഖെറാഗഢ് ബ്ലോക്ക് യൂണിറ്റ് അധ്യക്ഷയാണ് യശോദ വര്‍മ.
20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം. ഇതോടെ ചത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 71 ആയി. ബിജെപിക്കെതിരെ 51 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത്. ബിജെപിക്ക് 40.81 ശതമാനം വോട്ട് മാത്രമാണ് നേടിയത്.












Click it and Unblock the Notifications