കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് സ്ഥലംമാറ്റം; സസ്‌പെന്‍ഷന് മാറ്റമില്ല
ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ കങ്കണ റനാവത്തിനെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിന് സ്ഥലം മാറ്റം. ഇവരെ ബെംഗളൂരൂവിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ചാണ് കങ്കണയെ ഇവര്‍ മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവരെ സ്ഥലം മാറ്റിയിരിക്കുകയാണ്. പക്ഷേ ഇവര്‍ സസ്‌പെന്‍ഷനില്‍ തന്നെയായിരിക്കും. സിഐഎസ്എഫിന്റെ ബെംഗളൂരുവിലെ റിസര്‍വ് ബറ്റാലിയനിലേക്കാണ് ഇവരെ മാറ്റിയത്. ജൂണ്‍ ആറിനാണ് കങ്കണയുടെ മുഖത്തടിച്ച സംഭവമുണ്ടായത്. ഇത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നേരത്തെ സിഐഎസ്എഫ് കുല്‍വീന്ദര്‍ കൗറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കങ്കണയെ ആക്രമണിച്ചതിന് ഇവര്‍ക്കെതിരെ കേസും എടുത്തിരുന്നു. സുരക്ഷാ മേഖലയില്‍ വെച്ചായിരുന്നു ഇവര്‍ കങ്കണയെ തല്ലിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാനായി പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്.
കര്‍ഷക സമരത്തിന്റെ സമയത്ത് നടി നടത്തിയ പരാമര്‍ശങ്ങള്‍ കാരണമാണ് തല്ലുന്നതെന്നും കുല്‍വീന്ദര്‍ കങ്കണയോട് പറഞ്ഞിരുന്നു. പ്രതിഷേധിച്ചവരുടെ ഇടയില്‍ കുല്‍വീന്ദറിന്റെ അമ്മയുമുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം നടി സ്ഥിരീകരിച്ചിരുന്നു. പഞ്ചാബിലെ ക്രമസമാധാനത്തെ കുറിച്ച് നടി നടത്തിയ പരാമര്‍ശവും ഇതിന് പിന്നാലെ വിവാദമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇത് അപലപിച്ചിരുന്നു.












Click it and Unblock the Notifications