Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലം അതിരു കടന്നു; പാക് മോഡലിന്റെത് ദുരഭിമാനക്കൊല

കറാച്ചി: വിവാദ പാക് മോഡല്‍ ക്വാന്‍ഡില്‍ ബലോച് സഹോദരന്റെ വെടിയേറ്റുമരിച്ചത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് ആരോപിച്ചാണെന്ന് പോലീസ്. മുള്‍ത്താനില്‍ വെച്ച് സ്വന്തം സഹോദരനാണ് ബലോചിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബലോചിന്റെ വീഡിയോയും ചിത്രങ്ങളും കുടുംബത്തിനും സമുദായത്തിനും മോശം പേരുണ്ടാക്കിയെന്ന് സഹോദരന്‍ ആരോപിക്കുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മോഡല്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ താന്‍ സുരക്ഷിതയല്ലെന്ന് അറിയാം. തനിക്ക് ജീവന് ഭീഷണിയുണ്ട്. തനിക്കിവിടെ സുരക്ഷയൊരുക്കില്ലെന്നും അറിയാം. ഈദിന് ശേഷം മാതാപിതാക്കളുമായി പാക്കിസ്ഥാന്‍ വിടുമെന്നും ബലോച് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനിടെയാണ് കൊലപാതകം നടന്നത്.

qandeelbalooch

ബലോചിന്റെ കുടുംബം തന്നെയാണ് പോലീസിനെ ആദ്യം വിവരം അറിയിച്ചത്. സഹോദരന്‍ മകളെ ആക്രമിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അസര്‍ ഖാന്‍ അറിയിച്ചു. ഇത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നു. ബലോചിനെ മോഡലിങ്ങില്‍നിന്നും സഹോദരന്‍ നേരത്തെ വിലക്കിയിരുന്നെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം സഹോദരന്‍ ഒളിവിലാണ്.

നൂറുകണക്കിന് പാക്കിസ്ഥാന്‍ പെണ്‍കുട്ടികളും സ്ത്രീകളും ഓരോ വര്‍ഷവും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല കൊലപാതകങ്ങളും പുറത്തെത്തുന്നില്ല. സ്വാഭാവിക മരണങ്ങളായി പ്രാദേശിക പോലീസ് ഇവ എഴുതിത്തള്ളുകയാണ്. കടുത്ത യാഥാസ്തിക കുടുംബങ്ങളിലാണ് ദുരഭിമാനക്കൊല നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+