പ്രസാദ വിതരണവും ഹൈന്ദവ ആചാരങ്ങളും പഠിക്കണം! വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

ഛണ്ഡീഗഢ്: സ്‌കൂള്‍ അദ്ധ്യാപകര്‍ ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന ഹരിയാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു. ഹരിയാന വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് വിചിത്രമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാണക്കാട് കുടുംബവും വെട്ടിലായി! കൊടുവള്ളിയിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് മുനവ്വറലി ശിഹാബ് തങ്ങള്‍

ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

യമുനാനഗര്‍ ജില്ലയിലെ കാപല്‍ മോചന്‍ ആഘോഷങ്ങളില്‍ അദ്ധ്യാപകരും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെറുതെ പങ്കെടുത്താല്‍ മാത്രം പോര, അദ്ധ്യാപകര്‍ പ്രസാദ വിതരണമടക്കമുള്ള മതാചാരങ്ങള്‍ പഠിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

school

മതാചാരങ്ങള്‍ പഠിക്കുന്നതിനായി പരിശീലന ക്ലാസില്‍ ഹാജരാകണമെന്നും അദ്ധ്യാപകര്‍ക്ക് നിര്‍ദേശമുണ്ട്. പരിശീലന ക്ലാസില്‍ ഹാജരാകാത്ത അദ്ധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം വിശദീകരണം ചോദിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമായത്.

സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..

ഖട്ടാര്‍ സര്‍ക്കാര്‍ ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സര്‍ക്കുലറിനെ എതിര്‍ക്കുന്ന അദ്ധ്യാപകര്‍ വാദിക്കുന്നത്. ഒരു വിഭാഗം അദ്ധ്യാപകര്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

എന്നാല്‍, മതാചാരങ്ങള്‍ പഠിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും, ആഘോഷ പരിപാടികളുടെ ഭാഗമായി സഹായം നല്‍കാനാണ് അദ്ധ്യാപകരോട് ആവശ്യപ്പെട്ടതെന്നുമാണ് ബിജെപി പറയുന്നത്. അഞ്ച് ലക്ഷത്തോളം ഭക്തരാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ വോളന്റിയര്‍മാരാകാനാണ് അദ്ധ്യാപകരോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ അദ്ധ്യയനം മുടങ്ങാത്ത രീതിയില്‍ അവധി ദിവസങ്ങളില്‍ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശിച്ചതെന്നും ബിജെപി വക്താവ് ജവഹര്‍ യാദവ് വ്യക്തമാക്കി.

English summary
controversy on haryana education department's order.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്