• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാചക വാതക വില വീണ്ടും കൂട്ടി; വർധിപ്പിച്ചത് 25.50 രൂപ..ഇന്ധന വിലയില്‍ നേരിയ കുറവ്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 867 രൂപയായി ഉയര്‍ന്നു.15 ദിവസത്തിനുള്ളില്‍ 50 രൂപയാണ്‌ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത്.വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിണ്ടറിന് 1692.50 രൂപയായി.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

cmsvideo
  പാവപ്പെട്ടവന്റെ നെഞ്ചത്തടിച്ച് വില വര്‍ധന | Oneindia Malayalam

  രണ്ടാഴ്ച മുൻപ് പാചക വാതക വില 25 രൂപ വർധിപ്പിച്ചിരുന്നു. ഓഗസ്റ്റ് 17 നായിരുന്നു വർധന. നേരത്തെ ജൂലൈ 1 ന് പാചകവാതക സിലിണ്ടറിന്റെ വില 25.50 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ പാചക വാതക വില 285 രൂപയാണ് വർധിച്ചതെന്നാണ് റിപ്പോർട്ട്. നാല് ഘട്ടങ്ങളിലായിട്ടായിരുന്നു ഈ വർധന.അന്താരാഷ്ട്ര വിപണിയിൽ നിലവിലുള്ള ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും അനുസരിച്ചാണ് രാജ്യത്തെ പാചകവാതക വില നിശ്ചയിക്കുന്നത്.

  രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് വർധനയിൽ തുടരുമ്പോഴാണ് പാചകവാതക വിലയിലും വർദ്ധനവ്. രാജ്യത്ത് പെട്രോൾ വില ഇതിനകം 100 രൂപ കടന്നിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്ന് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കോഴിക്കോട് പെട്രോളിന് ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 101രൂപ 49 പൈസയും ഡീസലിന് 93 രൂപ 53 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമാണ് ഇന്നത്തെ വില.

  കൊവിഡ്‌ കാലത്തും തുടർച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുന്നു- എ എം ആരിഫ് എംപി

  കോവിഡ്‌ കാലത്തും തുടർച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ്‌ കേന്ദ്രമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. രണ്ടാഴ്‌ച മുമ്പും പാചകവാതകത്തിന്‌ 25 രൂപ കൂട്ടിയിരുന്നു . 15 ദിവസത്തിനുള്ളിൽ 50 രൂപയാണ്‌ സിലണ്ടറിന്‌ കൂടിയത്‌.മാർച്‌, ജൂലായ്‌, ആഗസ്‌റ്റ്‌ മാസങ്ങളിലും വിലകൂട്ടിയിരുന്നു. പാചകവാതകത്തിന്‌ നൽകിയിരുന്ന സബ്‌സിഡി മുടങ്ങിയിട്ടും മാസങ്ങളായി. പെട്രോൾ, ഡീസൽ വിലയും ഉയർന്ന നിലയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ധനവിലയും കൂട്ടിയുള്ള ജനദ്രോഹം, എംപി കുറ്റപ്പെടുത്തി.

  നരേന്ദ്ര മോദി സർക്കാർ ജനദ്രോഹ നയങ്ങളിൽ നിന്ന് പിന്മാറണം -കെ സി വേണുഗോപാൽ

  വിലവർധനവിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ.ജനജീവിതം എങ്ങനെയെല്ലാം ദുസ്സഹമാക്കണമെന്നാണ് മോദി സർക്കാർ ഗവേഷണം ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ വിലവർദ്ധനവുകളിലൂടെ ജനങ്ങളുടെ നടുവൊടിക്കുന്നു. കോവിഡ് പ്രതിസന്ധിയി‌ൽ ജീവിതം തന്നെ വഴി മുട്ടി നിൽക്കുന്നവർക്ക് ഇരട്ട പ്രഹരമാവുകയാണ് ഇത്. രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാത്തവർ, വിലവർദ്ധിക്കുമ്പോൾ ജനങ്ങളെ പിഴിഞ്ഞെടുക്കുന്നു. 892 രൂപ നൽകി പാചകവാതകം വാങ്ങേണ്ടി വരുന്നത് സാധാരണ കുടുംബങ്ങളുടെയെല്ലാം ബജറ്റ് കൂടുത‌ൽ താളം തെറ്റാനിടയാക്കും.

  കോർപ്പറേറ്റുകൾക്ക് നൽകുന്ന നികുതിയിളവുകളുടെയും എഴുതിത്തള്ളുന്ന കുടിശ്ശികകളുടെയും ഭാരം രാജ്യത്തെ ജനങ്ങളുടെ മേൽ ചുമത്തി രക്ഷപ്പെടുകയാണ് ബിജെപി സർക്കാർ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽപ്പോലും നിസ്സംഗത പാലിക്കുന്ന ബിജെപി സർക്കാർ ജനദ്രോഹ നയങ്ങളിൽ നിന്ന് പിന്മാറണം. ശക്തമായ പ്രതിഷേധം ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ വരുംദിവസങ്ങളിൽ നേരിടേണ്ടി വരും, കെസി വേണുഗോപാൽ പറഞ്ഞു.

  English summary
  Cooking gas prices rise again; Increased by Rs 25.50 rupee; slight reduction in fuel prices
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X