കനത്ത മൂടല്‍ മഞ്ഞില്‍ ഹെലികോപ്റ്റര്‍ മറയുന്നു; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
ഊട്ടി: കുനൂരില്‍ സംയുക്ത സൈനിക സേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര് കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന്റ ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടന്ന സ്ഥലത്ത് തൊട്ടടുത്തുള്ള മീറ്റര്‍ ഗേജ് റെയില്‍ പാളത്തിലൂടെ നടന്നു പോകുന്ന വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെലികോപ്റ്ററില്‍ മേഘങ്ങളിലേക്ക് മാറി കാണാചതാവുന്ന ദൃശ്യങ്ങളാണുള്ളത്. പിന്നാലെ വലിയ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
എന്ത് പറ്റി? ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണോ എന്ന് അവര്‍ പരസ്പരം ചോദിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതേസമയം, ഈ വീഡിയോയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, അപകടം നടന്ന സ്ഥലത്തേക്ക് ഉന്നത ഉഗ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഘവും ഇന്ന് രാവിലെ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പൊമുണ്ട്.

ഇതിനിടെ, വിങ് കമാന്‍ഡര്‍ ആര് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ ഉദ്യോഗസ്ഥരുടെ 25 അംഗ പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ബ്ലാക് ബോക്സ് നിര്‍ണായകമായേക്കും. ബ്ലാക്ക് ബോക്സിന് ഹെലികോപ്റ്ററിന്റെ അവസാന നിമിഷത്തെ സാഹചര്യത്തെയും മറ്റ് വശങ്ങളെയും കുറിച്ചുള്ള ഡാറ്റ വെളിപ്പെടുത്താനാകും.
#WATCH | Final moments of Mi-17 chopper carrying CDS Bipin Rawat and 13 others before it crashed near Coonoor, Tamil Nadu yesterday
— ANI (@ANI) December 9, 2021
(Video Source: Locals present near accident spot) pic.twitter.com/jzdf0lGU5L
ബ്ലാക്ക് ബോക്സ് എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ ഓറഞ്ച് നിറത്തിലാണ് ഉണ്ടാകുക, ഇത് ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് സംഭാഷണങ്ങളും റെക്കോര്‍ഡു ചെയ്യുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അപകടത്തിന് ബാഹ്യ കാരണങ്ങളുണ്ടോ എന്നും കണ്ടെത്താനാകും. കൂടാതെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വരുണ്‍ സിംഗിന്റെ ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ നിന്നുള്ള ആറംഗ പ്രത്യേക മെഡിക്കല്‍ സംഘം വെല്ലിംഗ്ടണ്‍ ആര്‍മി ആശുപത്രിയില്‍ എത്തിയിരുന്നു.
അപകടത്തിന് കാരണമായി പ്രതികൂല കാലവാവസ്ഥ, മരത്തിലിടിക്കാനുള്ള സാധ്യത എന്നിവയാണ് കുടുതല്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അട്ടിമറിക്കുള്ള സാധ്യത ഉള്‍പ്പടെ ഇപ്പോള്‍ പ്രചരിക്കുന്ന ഒന്നും തല്ക്കാലം കേന്ദ്രം തള്ളിക്കളയുന്നില്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നീക്കള് വേണോയെന്ന് കേന്ദ്രം ആലോചിക്കും.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications