Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിശോധന വ്യാപകമാക്കണം... ആള്‍ക്കൂട്ടം വേണ്ട; കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി വീണ്ടും കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വര്‍ധിക്കുന്നതിനിടെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ ജാഗ്രതാ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഹോട്‌സ്‌പോട്ട് തിരിച്ചറിഞ്ഞ് വൈറസിന്റെ വ്യാപനം തടയണം എന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ടെസ്റ്റിംഗ് ലെവലുകള്‍ അപര്യാപ്തമാണ് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങള്‍ സെന്‍സിറ്റീവ് കുറഞ്ഞ ആര്‍എടികളെ വളരെയധികം ആശ്രയിക്കുന്നുണ്ട് എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

covid

വൈറസ് പകരുന്നത് തടയുന്നതിനുള്ള മുന്‍കൂര്‍ നടപടികള്‍ കൈക്കൊള്ളണം എന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സ വൈറസിനേയും കൊവിഡിനേയും ഒരുപോലെ പ്രതിരോധിക്കാന്‍ കഴിയണം എന്നും മന്ത്രാലയം പറഞ്ഞു. രണ്ടിനും ഒരേ ലക്ഷണങ്ങള്‍ ആണ് എന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് പരമാവധി വിട്ട് നില്‍ക്കുക. കൈകള്‍ ശുചിയായി സൂക്ഷിക്കുക, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ പൊതുജനാരോഗ്യ നടപടികള്‍ പാലിച്ച് ഈ രണ്ട് രോഗങ്ങളും എളുപ്പത്തില്‍ തടയാന്‍ എല്ലാവരും സഹകരിക്കണം എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴോ മൂക്കും വായയും മറയ്ക്കാന്‍ ശ്രദ്ധിക്കുക.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

കൈകള്‍ ഇടയ്ക്കിടെ കഴുകുക. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങളുടെ പരിശോധനയും നേരത്തെയുള്ള റിപ്പോര്‍ട്ടിംഗും പ്രോത്സാഹിപ്പിക്കണം എന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ നിന്ന് വ്യക്തിഗത സമ്പര്‍ക്കം പരിമിതപ്പെടുത്തുക എന്നും നിര്‍ദേശത്തില്‍ പറയുന്നു. ഏപ്രില്‍ മാസത്തില്‍ കൊവിഡ് മോക് ഡ്രില്‍ നടത്തണം.

മരുന്നുകള്‍, എല്‍സിയു കിടക്കകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്‌സിജന്‍, മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കല്‍, വാക്‌സിനേഷന്‍ കവറേജ് എന്നിവ കൃത്യമായി പിന്തുടരാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 10, 11 തീയതികളില്‍ ആണ് രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ ആസൂത്രണം ചെയ്യുന്നത്. ഇതില്‍ എല്ലാ ജില്ലകളിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ പങ്കെടുക്കണം. മാര്‍ച്ച് 27 ന് നടക്കുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ മോക്ക് ഡ്രില്ലിന്റെ വിശദാംശങ്ങള്‍ അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+