Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിദിന കേസുകള്‍ 5000 കടന്നു, 20 ശതമാനം വര്‍ധന; വാദം വീഡിയോ കോളിലൂടെയാക്കി സുപ്രീ കോടതി

ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 5335 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇരുപത് ശതമാനം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിന് ശേഷം രാജ്യത്തെ പ്രതിദിന കേസുകള്‍ 5000 കടക്കുന്നത് ഇത് ആദ്യമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഥവാ ഡിപിഎര്‍ നിലവില്‍ 3.32 ആണ്.

ഇതിലൂടെ രോഗ വ്യാപനം കൃത്യമായി അറിയാന്‍ സാധിക്കും. ആക്ടീവ് കേസുകള്‍ 25587 ആണ്. നിലവില്‍ 0.06 ആണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. 24 മണിക്കൂറിനിടെ 2826 പേരാണ് രോഗമുക്തി നേടിയത്.അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി കേസുകള്‍ വീഡിയോ കോളിലൂടെ കേള്‍ക്കാമെന്ന് അറിയിച്ചു.

coronavirus supreme court

അഭിഭാഷകരുടെ ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിക്കുകയായിരുന്നു. മാധ്യമ വാര്‍ത്തകളെ മുന്‍ നിര്‍ത്തി, ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെബി പാര്‍ദിവാല എന്നിവര്‍, സുപ്രീം കോടതി അഭിഭാഷകരെ വീഡിയോ കോളിലൂടെ വാദം കേള്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നിങ്ങളുടെ വാദം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.

രാജ്യത്ത് കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചത് പഴയ രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ പലരെയും പ്രേരിപ്പിച്ചേക്കുമെന്നാണ് സൂചന.അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. റിവ്യൂ മീറ്റിംഗുകള്‍ ചേര്‍ന്ന് അടിയന്തര സാഹചര്യത്തെ നേരിടാനാണ് തീരുമാനം.

ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും

ആരോഗ്യ മേഖലയെ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചാല്‍ പിടിച്ചുനിര്‍ത്താനായി സജ്ജമാക്കാനും നിര്‍ദേശമുണ്ട്. എത്ര കേസുകള്‍ വര്‍ധിച്ചാലും നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. ഐസിയു കിടക്കകള്‍, ഓക്‌സിജന്‍ വിതരണം, എന്നീ അടിയന്തര കാര്യങ്ങളെല്ലാം സജ്ജമാണ്. ഓരോ വാരത്തിലും മുന്നൊരുക്കങ്ങള്‍ പുനപ്പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

രാജ്യ തലസ്ഥാനത്തും കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് വര്‍ധിക്കുന്നത്. ദില്ലിയില്‍ ഇന്നലെ മാത്രം 509 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. 165 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം കൊവിഡ് കേസുകളുടെ വര്‍ധനവ് ദില്ലി സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ഏത് സാഹചര്യത്തെയും നേരിടാന്‍ സന്നദ്ധമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. കൊവിഡിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പുനപ്പരിശോധന യോഗത്തിന് ശേഷം കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+