കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

Google Oneindia Malayalam News

കൊറോണ മഹാമാരിയില്‍ നട്ടംതിരിയുകയാണ് ഇന്ത്യ. ദിനംപ്രതി വൈറസു ബാധിതരുടെ എണ്ണം കൂടിവരുന്നു. അതീവ ജാഗ്രതയോടെ വേണം ഇവരെ ചികിത്സിക്കാന്‍. കൊവിഡ്-19 നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധികാരികള്‍ക്കും ആശങ്കയുണ്ട്. രോഗികളെ പരിചരിക്കാന്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ പര്യാപ്തമാകുമോ? പ്രധാന ചോദ്യമിതാണ്.

വെന്റിലേറ്ററുകളുടെ ലഭ്യതയാണ് പ്രശ്‌നം. ശ്വാസോച്ഛ്വാസ സഹായത്തിനാണ് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നത്. രോഗികള്‍ ഗുരുതരാവസ്ഥയിലാണെങ്കില്‍ വെന്റിലേറ്ററുകള്‍ കൂടിയേതീരു — ജീവന്‍രക്ഷാ ഉപകരണമാണിത്.

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

എന്തായാലും ഈ വിഷമസ്ഥിതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തം വാഹന നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ആനന്ദ് മഹീന്ദ്ര ഒരുക്കങ്ങള്‍ തുടങ്ങി.

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

വെന്റിലേറ്റര്‍ നിര്‍മ്മാണം കൊണ്ടുമാത്രം തീരുന്നില്ല. രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ വേണം. ഇതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ താത്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആനന്ദ് മഹീന്ദ്ര സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒപ്പം സര്‍ക്കാരിനെയും സൈന്യത്തെയും സഹായിക്കാന്‍ മഹീന്ദ്രാ കമ്പനിയുടെ പ്രൊജക്ട് ടീമും സജ്ജമാണ്. രാജ്യമെങ്ങും താത്കാലിക പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഇവര്‍ സഹായിക്കും, ട്വിറ്റില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു.

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

കൊറോണ ഭീതിയില്‍ നിലതെറ്റിയ ചെറുകിട, സ്വയംതൊഴില്‍ സംരംഭങ്ങളെ പുനരുദ്ധരിക്കാനും മഹീന്ദ്ര മേധാവിക്ക് പദ്ധതിയുണ്ട്. ചെറു സംരംഭകര്‍ക്ക് പിന്തുണ നല്‍കാനായി മഹീന്ദ്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ധനശേഖരണ ഫണ്ടും ആനന്ദ് മഹീന്ദ്ര ആരംഭിച്ചു. ധനശേഖരണ ഫണ്ടിലേക്ക് വരും മാസങ്ങളിലെ ശമ്പളം മുഴുവനായും നല്‍കുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ മറ്റു ബിസിനസ് വിഭാഗങ്ങളോടും ഉദാരമായ സംഭവനകള്‍ നല്‍കാന്‍ ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടു.

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും രംഗത്തുണ്ട്. കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ റിലയന്‍സ് റീടെയ്ല്‍, ജിയോ, റിലയന്‍സ് ഫൗണ്ടേഷന്‍ വിഭാഗങ്ങള്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഇതിനിടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ റിലയന്‍സ് ഇന്‍സ്ട്രീഡ് സംഭാവന ചെയ്യുകയുണ്ടായി.

മുകേഷ് അംബാനി

രാജ്യം നേരിടുന്ന അടിയന്തര സാഹചര്യം മാനിച്ച് മുഖം മറയ്ക്കുന്ന മാസ്‌കുകളുടെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സ്യൂട്ടുകളുടെയും ഉത്പാദനം കൂട്ടാനുള്ള നടപടികളും കമ്പനി തുടങ്ങി. പ്രതിദിനം ഒരു ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കാനാണ് റിലയന്‍സിന്റെ ആലോചന.

മണവും രുചിയും അറിയുന്നില്ലേ.. ! സുക്ഷിക്കുക; കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളാവാമെന്ന് പഠനങ്ങള്‍മണവും രുചിയും അറിയുന്നില്ലേ.. ! സുക്ഷിക്കുക; കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളാവാമെന്ന് പഠനങ്ങള്‍

കൊവിഡ്-19 ബാധിതരായ രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് സൗജന്യ ഇന്ധനം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ഫൗണ്ടേഷന് കീഴില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രാജ്യത്തെ ആദ്യ കൊവിഡ്-19 ആശുപത്രിക്കും കമ്പനി തുടക്കമിട്ടു.

വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയാന്‍ വൈകിയതെന്ത്?; രാഹുല്‍ ഗാന്ധിവെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയാന്‍ വൈകിയതെന്ത്?; രാഹുല്‍ ഗാന്ധി

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?

സര്‍വീസ് നിരക്കുകള്‍ കൂടാതെയുള്ള അടിസ്ഥാന ജിയോഫൈബര്‍ കണക്ടിവിറ്റിയാണ് കൊറോണക്കാലത്തെ റിലയന്‍സിന്റെ മറ്റൊരു പ്രഖ്യാപനം. ഒപ്പം അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ റിലയന്‍സ് റീടെയ്ല്‍ സ്റ്റോറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. നേരത്തെ ഇലോണ്‍ മസ്‌ക്, ടിം കുക്ക്, ജാക്ക് മാ തുടങ്ങിയ നിരവധി വ്യവസായ പ്രമുഖരും കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ സഹായസഹകരണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Anand Mahindra Offers To Make Ventilators. Read in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X