കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 പേര്‍

Google Oneindia Malayalam News

മുംബൈ: കൊറോണ പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ആസാദ് മൈദാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16നും 17നുമാണ് പരിശോധന നടന്നത്. അച്ചടിമാധ്യമം. ചാനല്‍, ഫോട്ടോഗ്രാഫര്‍, ക്യാമറാമാന്‍ എന്നിങ്ങനെ 171 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. ഇതിലാണ് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

mumbai

രോഗം സ്ഥിരീകരിച്ച 53 പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇത് വലിയ സംസ്ഥാനത്ത് വലിയ ആശങ്കയാണ് പരത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇവര്‍ സഞ്ചരിച്ച മേഖലകള്‍ കണ്ടെത്തി ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയുന്ന നടപടികള്‍ ആരംഭിച്ചെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ സ്വന്തം വീടുകളിലാണ് ഐസലേഷനില്‍ കഴിയുന്നത്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തുന്നതുവരെ അവിടെ താമസിപ്പിക്കാനാണ് തീരുമാനം.

ഇതിനിടെ ചേരി പ്രദേശമായ ധാരാവിയില്‍ 30 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 168 ആയി. 11 പേരാണ് ധാരാവിയില്‍ നിന്നും രോഗം ബാധിച്ച് മരിച്ചത്. അതേസമയം, സംസ്ഥാത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 4203 ആയി. 232 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത്. 507 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 3473 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 9 പേരാണ്. 466 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

ഇതിനിടെ തമിഴ്‌നാട്ടിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെയാണ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച മാധ്യപ്രവര്‍ത്തകരുടെ എണ്ണം മുന്നായി. ആരോഗ്യ സെക്രട്ടറിയോ ആരോഗ്യ മന്ത്രിയോ ദിവസേന വാര്‍ത്താ സമ്മളനം നടത്താറുള്ള ചെന്നൈ ഡിഎംഎസില്‍ അടക്കം എത്തിയ മാധ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരും, രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുമായി ഇരുന്നൂറോളം മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് പരിശോധന നടത്തി. എന്നാല്‍ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അതേ സ്ഥലത്ത് ആരോഗ്യ മന്ത്രി വിജയഭാസ്‌കര്‍ ഇന്നലെ വൈകീട്ട് ആറ് മണിയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
മധ്യപ്രദേശിൽ രോഗം വ്യാപിക്കുന്നതിൽ ആരാണ് ഉത്തരവാദി? | Oneindia Malayalam

കോവിഡ് പരിശോധനക്ക് വിധേയരായ മാധ്യമപ്രവര്‍ത്തകരോ അവരുടെ സ്ഥാപനത്തിലുള്ളവരോ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. വൈറസിന്റെ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ ജാഗ്രതക്കുറവ് പുലര്‍ത്തുന്നുവെന്ന ആക്ഷേപം തമിഴ്‌നാട്ടില്‍ ശക്തമാണ്. ചെന്നൈ എന്ന മഹാനഗരത്തിലെ മാത്രം രോഗികളുടെ എണ്ണം 303 ആണ്.

English summary
Coronavirus Confirmed To 53 Journalists In Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X