കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വാക്‌സിനേഷന്‍ ഉടന്‍; സര്‍ക്കാര്‍ അനുമതിക്ക് പിന്നാലെ വിവാദവും, കേരളത്തില്‍ 4600 പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

cor

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

c2

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,07,244 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.

coronavirus

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18177 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചു. 247220 പേരാണ് ഇപ്പോള്‍ രോഗ ബാധിതരായി കഴിയുന്നത്. 217 പേരാണ് മരിച്ചത്. 20923 പേര്‍ക്ക് രോഗം ഭേദമായി. കൊറോണവൈറസ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ 70 ശതമാനം പ്രയോജനകരമാണ് എന്ന് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെകിനും കൊറോണ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി.

ഇന്ത്യയില്‍ രണ്ടു കൊറോണ വാക്‌സിനുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. ഇതിന് മുമ്പ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് എയിംസ് മേധാവിയുടെ പ്രതികരണം.

English summary
Coronavirus: Latest updates on Kerala, India and the World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X