കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയൊഴിയാതെ തമിഴ്‌നാട്; വാരാണസി തീര്‍ത്ഥാടക സംഘത്തിലെ രണ്ട് പേര്‍ക്ക് കൊറോണ

Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് കൊറോണ വ്യാപനം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. നിസാമുദീനില്‍ മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ വലിയ ആശങ്കയായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച്ച തിരിച്ചെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും സര്‍ക്കാരും ആരോഗ്യ വകുപ്പും. ചെന്നൈ മധുരൈ, തിരുച്ചിറപ്പിള്ളി, ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു തീര്‍ത്ഥാടനത്തിന് പോയത്. ഫെബ്രുവരിയിലായിരുന്നു സംഘം വാരാണസിയിലേക്ക് യാത്ര തിരിച്ചത്.

corona

എന്നാല്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം വാരാണസിയില്‍ കുടുങ്ങി. രാജ്യത്തിന്റെ പാല ഭാഗത്ത് നിന്നുള്ളവരോടൊപ്പം 20 ദിവസം അവിടെ തങ്ങുകയായിരുന്നു.

രണ്ടാമതും ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ സംഘം പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രത്യേക ബസ്സുകളില്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങിയെത്തിയ 127 പേരെ തിരുവള്ളൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ രോഗലക്ഷണം പ്രകടമായവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ സാമ്പിളുകളും പരിശോധനക്കയച്ചിരിക്കുകയാണ്.

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആശങ്കയിയാണ്. ഒരാഴ്ച്ചയായി പുതുതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി അന്‍പത് ആയിരുന്നു. എന്നാല്‍ ഇന്നലെ 105 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1477 ആയി ഉയര്‍ന്നിരിക്കുകയാണ്. 411 പേര്‍ അസുഖം മാറി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരേയും 15 ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരേയും കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18000 കടന്നു. 18,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേത്ര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

നിലവില്‍ രാജ്യത്ത് 14700 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 47 പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 590 ആയി. അതേസമയം രാജ്യത്ത് 3252 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

24 മണിക്കൂറിനിടെ 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികള്‍ 18000 കടന്നു24 മണിക്കൂറിനിടെ 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികള്‍ 18000 കടന്നു

5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത് 5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത്

English summary
Coronavirus Outbreak: Two Varanasi Pilgrims Test Positive In Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X