• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് ബാധിച്ചവര്‍ക്ക് കാവസാക്കി രോഗലക്ഷണവും, കൂടുതലും കൗമാരക്കാരില്‍; ഇന്ത്യയില്‍ പുതിയ ആശങ്ക..!!

 • By Desk

മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20000 അടുപത്ത് രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മണിക്കൂറിനിടെ 380 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

രാജ്യത്ത് ഇന്ന് ഇത്രയധികം കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 548318 ആയി ഉയര്‍ന്നു. ഇവരില്‍ 210120 പേരും ഇപ്പോള്‍ ആശുപത്രിയില്‍ തുടരുകയാണ്. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത്. സംസ്ഥാന്ത് കൊവിഡ് ബാധിതരായ ചില രോഗികളില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷങ്ങളും കൂടി കാണുന്നുണ്ടെന്നാ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവലിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് ഏറ്റവും കുടുതല്‍ കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് തുടരുന്നത്, ഇതിനോടൊപ്പം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. നഗരവാസികള്‍ തൊഴിലിടങ്ങളിലേക്കല്ലാതെ വീടുകളില്‍ നിന്നും രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

cmsvideo
  ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
  യാത്രകള്‍

  യാത്രകള്‍

  ചന്തകള്‍, സലൂര്‍, ബാര്‍ബര്‍ ഷോപ്പ് മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്ര താമസസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ചുറ്റളളവില്‍ മാത്രമെ പാടുള്ളു. ഇതിന് പുറത്തേക്കുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. വ്യായാമങ്ങളള്‍ ചെയ്യുന്നതിനും രണ്ട് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒപ്പം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. മതിയായ കാരണങ്ങള്‍ ഇല്ലാൃാതെ പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.

  കാവസാക്കി രോഗം

  കാവസാക്കി രോഗം

  മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം ബാധിച്ച ഏതാനും ചിലരില്‍ കാവസാക്കി രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചര്‍മ്മ്തില്‍ തിണര്‍പ്പോട് കൂടിയ പനിയാണ് കാവസാക്കിയുടെ പ്രധാനലക്ഷണം. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഈ രോഗ ലക്ഷണങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിന് ഇത് കടുത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

  അമേരിക്കന്‍ രാജ്യങ്ങളില്‍

  അമേരിക്കന്‍ രാജ്യങ്ങളില്‍

  അമേരിക്ക ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച കൗമാരക്കാരിലും കുട്ടികളിലും കാവസാക്കി ലക്ഷണങ്ങള്‍ നേരത്തെ കണ്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയില്‍ ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 14 വയസുള്ള പെണ്‍കുട്ടിയെ ഇപ്പോള്‍ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരകിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

  കൊവിഡിന് പുതിയ ലക്ഷണങ്ങള്‍

  കൊവിഡിന് പുതിയ ലക്ഷണങ്ങള്‍

  അതേസമയം, കൊവിഡിന് മൂന്ന് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. മൂക്കൊലിപ്പ് അഥവാ മൂക്കടപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചേര്‍ത്ത പുതിയ രോഗ ലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചെന്നുവരില്‍ നടത്തിയ പഠനത്തിലാണ് ഇവ കണ്ടെത്തിയത്. വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസം, ശരീരവേദന, തലവേദന, തൊണ്ടവേദന, രുചി നഷ്ടപ്പെടല്‍ എന്നിവയായിരുന്നു പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്നത്.

  വാക്സിന്‍ ഗവേഷണം

  വാക്സിന്‍ ഗവേഷണം

  ആഗോള തലത്തില്‍ കൊവിഡ് ബാധ പടരുന്നതിനിടെ വൈറസിനെതിരായ വാക്സില്‍ ഗവേഷണം അതിവേഗം പുരോഗമിക്കുകയാണ്. കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത 140 വാക്സിനുകളില്‍ 13 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളത്.

  അവസാന ഘട്ടങ്ങളില്‍

  അവസാന ഘട്ടങ്ങളില്‍

  ഇതില്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ആസ്ട്രാ സെനീകായുടേയും മൊഡണയുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളില്‍ ആദ്യമായി എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

  English summary
  Coronavirus patients in india also shows the Symptoms of Kawasaki Disease
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X