വാനമ്പാടിക്ക് വിട നല്‍കി രാജ്യം: അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവർ
മുംബൈ: ഇന്ത്യയുടെ വാനമ്പാടിക്ക് കണ്ണിരോടെ യാത്രയയപ്പ് നല്‍ കാര്യം. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ്ണ ഔദ്യോഗിക ബഹുമതികള്‍ക്കൊപ്പം മതപരമായ ചടങ്ങകളും പൂർത്തിയാക്കിയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ. ഷാരൂഖ് ഖാനും ശ്രദ്ധ കപൂറും ഉള്‍പ്പടേയുള്ളവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ശിവാജി പാർക്കിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളായിരുന്നു തങ്ങളെ സ്വരമാധുരിയാല്‍ അമ്പരിപ്പിച്ച പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്. 6.30 ഓടെ ചടങ്ങുകള്‍ പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവർ വരുമെന്നറിയച്ചതോടെ ചടങ്ങുകള്‍ അല്‍പം നീളുകയായിരുന്നു. ഇതോടെ നേരത്തെ തീരുമാനിച്ച ചില ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നു. മരണ വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി അവരുടെ കുടുംബവുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ശ്രുതിമധുരമായ ശബ്ദത്തിന്റെ മാസ്‌മരവിദ്യയിലൂടെ സമാനതകളില്ലാത്ത കഴിവുള്ള അവരെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അമരക്കാരിയായി വരും തലമുറകൾ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.
"വാക്കുകൾക്കതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപോയി. നികത്താനാവാത്ത ഒരു ശൂന്യത അവർ നമ്മുടെ രാജ്യത്ത് അവശേഷിപ്പിക്കുന്നു. ശ്രുതിമധുരമായ ശബ്ദത്തിന്റെ മാസ്‌മരവിദ്യയിലൂടെ സമാനതകളില്ലാത്ത കഴിവുള്ള അവരെ, ഇന്ത്യൻ സംസ്കാരത്തിന്റെ അഗ്രഗണ്യയായി വരും തലമുറകൾ ഓർക്കും. "- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
"ലതാ ദീദിയുടെ ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങൾ പുറത്തെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ പരിവർത്തനങ്ങൾക്ക് അവർ അടുത്ത് സാക്ഷ്യം വഹിച്ചു. സിനിമകൾക്കപ്പുറം, ഇന്ത്യയുടെ വളർച്ചയിൽ അവർ എപ്പോഴും ആവേശഭരിതയായിരുന്നു. ശക്തവും വികസിതവുമായ ഒരു ഇന്ത്യ കാണാൻ അവർ എപ്പോഴും ആഗ്രഹിച്ചിരുന്നു."
"ലതാ ദീദിയിൽ നിന്ന് എനിക്ക് എപ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് എന്റെ അഭിമാനമായി ഞാൻ കരുതുന്നു. അവളുമായുള്ള എന്റെ ഇടപഴകലുകൾ അവിസ്മരണീയമായി നിലനിൽക്കും. ലതാ ദീദിയുടെ വിയോഗത്തിൽ എന്റെ സഹ ഇന്ത്യക്കാരുടെ ദുഃഖത്തിൽ ഞാൻ പങ്കു ചേരുന്നു. അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഓം ശാന്തി. "-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മുംബൈയിലെ സ്വാകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്ന് രവിലെയായിരുന്നു ലതാ മങ്കേഷ്കർ വിടപറഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ആരോഗ്യ നില ഗുരുതരമായതിനെ തുർന്ന് ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ
മധ്യപ്രദേശിലെ ഇൻഡോറിൽ 1929 ല്‍ ജനിച്ച ലതാമങ്കേഷ്കർ 1942 മുതലാണ് ചലച്ചിത്ര ഗാനരംഗത്ത് സജീവമാവുന്നത്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്.1999 മുതല്‍ 2005 വരെ രാജ്യസഭാംഗമായിരുന്നു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്. Dതേസമയം ലതാ മങ്കേഷ്‌കര്‍ക്ക് ആദരമര്‍പ്പിച്ച് ബംഗാള്‍ സര്‍്ക്കാര്‍ തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications