കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ചാണോ താമസം... എന്നാല്‍ ഭാര്യയും ഭര്‍ത്താവും തന്നെയെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോ ഹാബിറ്റന്‍സ്, ലിവിംഗ് ടുഗദര്‍... ഇതെല്ലാം പലപ്പോഴും നമ്മുടെ രാജ്യത്ത് വലിയ പ്രശ്‌നങ്ങളാണ്. ഭാര്യയേയും ഭര്‍ത്താവിനേയും പോലെ ജീവിക്കുകയാണെങ്കിലും ഔദ്യോഗികമായി ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ അല്ലാതിരിക്കുക. ഇവരുടെ കുട്ടികളുടെ കാര്യവും പലപ്പോഴും നിയ പ്രശ്‌നങ്ങളില്‍ കുടുങ്ങാറുണ്ട്.

എന്നാല്‍ സുപ്രീം കോടതി ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെ ഒരുമിച്ച് കഴിയുന്നവരെ വിവാഹിതരായി തന്നെ കണക്കാക്കണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

Supreme Court

ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്ക് ഭര്‍തൃസ്വത്തിന് അവകാശമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വിവാഹ ബന്ധങ്ങളുടെ കാര്യത്തില്‍ സുപ്രധാന വിധിയാണിത്.

മുത്തച്ഛന്റെ സ്വത്ത് സംബന്ധിച്ച് പേരക്കുട്ടികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ വിധി. മുത്തശ്ശി മരിച്ചതിന് ശേഷം 20 വര്‍ഷത്തോളം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു മുത്തച്ഛന്റെ താമസം. ഈ സ്ത്രീയ്ക്ക് സ്വത്ത് നല്‍കാനാവില്ലെന്നായിരുന്നു ഇവരുടെ വാദം. മുത്തച്ഛന്റെ സഹായി മാത്രം ആയിരു ഇവര്‍ എന്നും കൊച്ചുമക്കള്‍ വാദിച്ചു.

നിയമപരമായി വിവാഹത്തിന് തെളിവില്ലെങ്കിലും കോടതി സ്ത്രീക്കൊപ്പമായിരുന്നു. മുത്തച്ഛന് ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ സമ്മതിച്ചതോടെ സ്ത്രീയ്ക്ക് അനുകൂലമായി വിധിയ്ക്കുകയും ചെയ്തു.

English summary
Couple living together will be presumed married, Supreme Court rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X