അഞ്ചും ആണ്‍മക്കള്‍, ആറാമത്തേത് പെണ്‍കുഞ്ഞ്.. ദമ്പതികള്‍ക്ക് സഹിച്ചില്ല, ചെയ്തത്... കുഞ്ഞ് മരിച്ചു!!

 • Posted By: Sooraj
Subscribe to Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസമൊരു ഞെട്ടിക്കുന്ന സംഭവം നടന്നു. അഞ്ച് ആണ്‍മക്കളുള്ള ദമ്പതികള്‍ ആറാമതായി ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു. ഈ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ തൊബാറിയ ഗ്രാമത്തിലെ വീരം ലാലിനെയും ഭാര്യ സോറം ഭായിയെയും പോലീസ് അറസ്റ്റ് ചെയ്തു.

1

സരിതയുമായി ഒരു ബന്ധവുമില്ല... തെളിവുണ്ടെങ്കില്‍ അന്ന് ലഭിച്ചേനെ, വേണുഗോപാലിനു പറയാനുള്ളത്

അനുജന്‍മാര്‍ കസറുമ്പോള്‍ ഏട്ടന്‍മാര്‍ മോശമാക്കുന്നത് എങ്ങനെ? സീനിയര്‍ ടീം ഏഷ്യന്‍ കപ്പിന്...

ആദ്യത്തേത് അഞ്ചും ആണ്‍കുട്ടികളായതിനാല്‍ ആറാമത്തേതും അതു തന്നെയാവുമെന്നായിരുന്നു ദമ്പതികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ സോറ ജന്‍മം നല്‍കിയത് പെണ്‍കുഞ്ഞിനാണ്. ആറു ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത സോറവും ഭര്‍ത്താവും ചേര്‍ന്നു കുഞ്ഞിനെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കല്ലുകള്‍ കുഞ്ഞിന്റെ ശരീരത്തിനു മുകളില്‍ കൂട്ടിയിടുകയും ചെയ്തു.

2
cmsvideo
  If No Interest, Rahul Gandhi Must Quit, Says Youth Congress | Oneindia Malayalam

  എന്നാല്‍ ഈ സംഭവമെല്ലാം സമീപപ്രദേശത്തുള്ള ഒരു കുട്ടിയുടെ കണ്ണില്‍ പെടുകയായിരുന്നു. ഈ കുട്ടി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നു കല്ല് നീക്കി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  English summary
  Couples killed new born child because its a girl.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്