കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ബസില്‍ ജയലളിതയുടെ രണ്ടിലെ വേണ്ട: കോടതി

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: ഭരണ കക്ഷിയുടെ ചിഹ്നം സര്‍ക്കാര്‍ ബസില്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ ഐ ഡി എം കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സര്‍ക്കാര്‍ ബസുകളില്‍ പതിപ്പിച്ചത് ഉടന്‍ നീക്കണമെന്ന് കോടതി ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എ ഐ ഡി എം കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സര്‍ക്കാര്‍ ബസികളില്‍ പതിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഡി എം കെ നേതാവ് എം കെ സ്റ്റാലിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

small-bus-tn

ഡി എം കെയുടെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബസുകളില്‍ നിന്ന് രണ്ടിലയുടെ ചിഹ്നം മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സൂചകമായാണ് രണ്ടില നല്‍കിയതെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

നഗര പ്രദേശത്ത് സര്‍വീസ് നടത്തുന്ന മിനി ബസുകളിലാണ് എ ഐ ഡി എം കെ സര്‍ക്കാന്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പതിപ്പിച്ചിരിക്കുന്നത്. 2013 ഒക്ടോബറിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നഗരങ്ങളില്‍ മിനി ബസ് സര്‍വീസ് തുടങ്ങിയത്.

English summary
In a setback to Tamil Nadu Chief Minister J Jayalalithaa, the Madras High Court today upheld the Election Commission’s order to cover the painting of leaves on small buses resembling the AIADMK symbol of “two leaves“.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X