കോവിഡ് ഡെൽറ്റ വ്യാപനത്തിൽ ആശങ്കയോടെ ലോകം; അപകടകാരികളായ വൈറസ് ഇതുവരെ റിപ്പോർട്ട് ചെയ്തത് 135 രാജ്യങ്ങളിൽ
കോവിഡ് ഡെൽറ്റ വ്യാപനത്തിൽ ആശങ്കയോടെ ലോകം;അപകടകാരികളായ വൈറസ് റിപ്പോർട്ട് ചെയ്തത് 135 രാജ്യങ്ങളിൽ
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്നത് ആഗോള തലത്തിൽ തന്നെ ഭീഷണിയാകുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിതീവ്രമായ ഈ വകഭേദം വളരെ വേഗത്തിൽ പടർന്ന് പിടിക്കുകയാണ്. വാക്സിനേഷനുകൾ അത്ര ഫലപ്രദമല്ലാത്ത ഡെൽറ്റ വകഭേദത്തിന്റെ വ്യാപനതോത് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയിലെ ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഡെൽറ്റയുടെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചൈനയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്.

മെഡിറ്ററേനിയൻ ദ്വീപായ കോർസിക്കയിൽ കോവിഡ് അണുബാധയുടെ നാലാം തരംഗം വ്യാപിക്കുന്നതിനാൽ ഫ്രാൻസ് അടുത്തിടെ ഒരു അടിയന്തര പദ്ധതിക്ക് തുടക്കം കുറിച്ചു. പുതിയ കോവിഡ് കേസുകൾ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് ഒരു പാക്കേജിനും സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. അതേസമയം ഏറ്റവും അപകടകാരിയായ ഡെൽറ്റ വൈറസിന്റെ സാമൂഹിക വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് ഏകദേശം മുക്തി നേടി വരുകയാണെങ്കിലും ഡെൽറ്റ വാകഭേദം പടരുന്നത് തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 80 ശതമാനമെങ്കിലും ഡെൽറ്റ വേരിയന്റ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ, മാർച്ച് മുതൽ മെയ് വരെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയായത് ഡെൽറ്റ് വേരിയന്റാണ്. നിരവധി പുതിയ രോഗികളുമുണ്ടായി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് നാല് ലക്ഷത്തിലേക്കും മരണങ്ങൾ ആറായിരം വരെയും എത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് 135 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെർസ്, സാർസ്, എബോള, ജലദോഷം, സീസണൽ ഇൻഫ്ലുവൻസ, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളേക്കാൾ കൂടുതൽ വേഗത്തിൽ പകരാൻ സാധിക്കുന്നതാണ് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ചിക്കൻപോക്സ് പോലെ പകർച്ചവ്യാധിയാണെന്ന് പോലും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡബ്ല്യുഎച്ച്ഒ ഡെൽറ്റയെ ആശങ്കയുടെ ഒരു വകഭേദമായി തരംതിരിക്കുന്നു, അതിനർത്ഥം ഇത് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനോ കൂടുതൽ കഠിനമായ രോഗങ്ങൾ ഉണ്ടാക്കുന്നതിനോ വാക്സിനുകളുടെയും ചികിത്സകളുടെയും പ്രയോജനം കുറയ്ക്കുന്നതിനും കഴിവുള്ളതാണെന്നാണ്. ഇതുവഴി കോവിഡ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ചികിത്സ തേടുന്നവരുടെ എണ്ണം 40 ശതമാനത്തോളം ഉയർന്നു. രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നതിനും ഇത് കാരണമായി. ഡെൽറ്റ വൈറസ് വകഭേദം മരണ സാധ്യത 18 ശതമാനം വർധിപ്പിക്കുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications