കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഉള്‍പ്പെടെ 130 ഇടങ്ങള്‍ റെഡ്‌സോണില്‍ തുടരും; എറണാകുളവും വയനാടും ഗ്രീന്‍സോണില്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടൊപ്പം സംസ്ഥാനങ്ങളെയും ജില്ലകളേയും അവിടുത്തെ സാഹചര്യം വിലയിരുത്തി പ്രത്യേകം പട്ടികപ്പെടുത്തിയിട്ടുണ്ട്.

ജില്ലകളെ പ്രധാനമായും റെഡ്‌സോണ്‍, ഓറഞ്ച് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരുകളോടും ചീഫ് സെക്രട്ടറിമാരോടും കാര്യങ്ങള്‍ വിലയിരുത്തി ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങള്‍ റെഡ് സോണില്‍ തുടരും. ഹൈദരാബാദ്, ബെംഗ്‌ളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളും റെഡ്‌സോണിലാണ് ഉള്‍പ്പെടുന്നത്. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

corona

ദില്ലിയിലെ മുഴുവന്‍ ജില്ലകളും റെഡ്‌സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ റെഡ് സോണ്‍ ജില്ലകള്‍ ഉള്ളത്. കൊറോണ കേസുകള്‍ ഒന്ന് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ 21 ദിവസത്തിനിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ ആയ ജില്ലകളെയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 ജില്ലകള്‍ ഗ്രീന്‍ സോണിലും ഉള്‍പ്പെടുന്നു.

10000 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 14 ജില്ലകളും ദില്ലിയില്‍ 11 ജില്ലകളും തമിഴ്‌നാട്ടില്‍ 12 ജില്ലകളും പശ്ചിമ ബംഗാളില്‍ 10 ജില്ലകളും ഗുജറാത്തിലും മധ്യപ്രദേശിലുമായി 9 ജില്ലകളും രാജസ്ഥാനില്‍ 8 ജില്ലകളുമാണ് റെഡ്‌സോണില്‍ ഉള്‍പ്പെടുന്നത്.

ആസാമിലാണ് ഏറ്റവും കൂടുതല്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നത്. ഇവിടെ 30 ജില്ലകള്‍ ഇത്തരത്തില്‍ ഗ്രിന്‍ സോണില്‍ ഉള്‍പ്പെടുന്നു.

ബീഹാറില്‍ 20 ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ 36 ജില്ലകളും തമിഴ്‌നാട്ടില്‍ 12 ജില്ലകളും 24 , രാജസ്ഥാനില്‍ 19 പഞ്ചാബില്‍ 15, മധ്യപ്രദേശ് 19, മഹാരാഷ്ട്രയില്‍ 16 ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നു.

കേരളത്തില്‍ നിന്നും രണ്ട് ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുന്നത്. എറണാകുളം, വയനാട് ജില്ലകളാണിവ്. ചത്തീസ്ഗഢിലും അരുണാചല്‍ പ്രദേശിലും 25, മധ്യപ്രദേശില്‍ 24, ഒഡിഷയില്‍ 21, ഉത്തര്‍പ്രദേശില്‍ 20 ജില്ലകളും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

രാജ്യത്ത് രോഗ ബാധിതര്‍ 33000 ലെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 67 പേര്‍ മണപ്പെടുകയും 1700 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുമുണ്ട്. നിലവില്‍ കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരേയും 1075 പേരാണ് മരണപ്പെട്ടത്. 33610 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 24162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8372 പേര്‍ രോഗമുക്തരായി.

English summary
Covid-19: Health Ministry Finalised the list of containment Zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X