കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി! മെയ് 17 വരെ രാജ്യം അടഞ്ഞ് തന്നെ! ഗ്രീൻ സോണുകളിൽ ഇളവ്!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രണ്ടാഴ്ചത്തേക്കാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മെയ് 3ന് ആണ് നിലവിലുളള ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. ഇത് മെയ് 17 വരെയാണ് നീട്ടിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുളള മന്ത്രിതല സമിതി നാളെ യോഗം ചേരാനിരിക്കുകയായിരുന്നു. അതിന് മുന്‍പേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ രണ്ടാഴ്ച നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളും മറ്റ് വിശദാംശങ്ങളും അറിയാം:

ഗ്രീന്‍സോണുകളില്‍ കൂടുതല്‍ ഇളവുകൾ

ഗ്രീന്‍സോണുകളില്‍ കൂടുതല്‍ ഇളവുകൾ

രാജ്യത്തെ നിലവിലുളള കൊവിഡ് സാഹചര്യം പരിശോധിച്ചാണ് ലോക്ക്ഡൗണ്‍ നീട്ടാനുളള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനൊപ്പം ഗ്രീന്‍സോണുകളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഓറഞ്ച് സോണുകളില്‍ ഭാഗിക ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുഗതാഗതം ഇല്ല

പൊതുഗതാഗതം ഇല്ല

രണ്ടാഴ്ചത്തേക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. അതേസമയം അടിയന്തര സാഹചര്യങ്ങള്‍ ആണെങ്കില്‍ യാത്രയ്ക്ക് സോപാധിക അനുമതി നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഈ സമയത്ത് തുറക്കില്ല.

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാനുമതി

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാനുമതി

അതേസമയം ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രയ്ക്കുളള പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. ക്ലിനിക്കുകള്‍ക്കും ആശുപത്രികളിലെ ഒപി വിഭാഗത്തിനും സോപാധിക പ്രവര്‍ത്തനാനുമതിയും നല്‍കിയിട്ടുണ്ട്. ഓറഞ്ച് സോണുകളില്‍ ഒരു യാത്രക്കാരനുമായി ടാക്‌സികള്‍ക്ക് യാത്ര നടത്താം.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്കുളള വിലക്ക് തുടരും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 17 വരെ അടഞ്ഞ് തന്നെ കിടക്കും. റെയില്‍, ജല, വ്യോമ ഗതാഗതവും പ്രവര്‍ത്തിക്കില്ല. അന്തര്‍ സംസ്ഥാന ഗതാഗതത്തിനുളള വിലക്കും തുടരും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ജില്ല വിട്ടുളള യാത്രയാകാം.

ബസ്സുകള്‍ക്ക് സര്‍വ്വീസ്

ബസ്സുകള്‍ക്ക് സര്‍വ്വീസ്

ഗ്രീന്‍സോണുകളില്‍ 50 ശതമാനം യാത്രക്കാരുമായി ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താം. ഡിപ്പോകള്‍ പകുതി സര്‍വ്വീസുകള്‍ മാത്രമേ നടത്താവൂ. ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ യാത്രക്കാരാവാം. കാറില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. എല്ലാ സോണുകളിലും 65 വയസ്സിന് മുകളില്‍ പ്രായമുളളവരും ഗര്‍ഭിണികളും 10 വയസ്സില്‍ താഴെയുളള കുട്ടികളും വീട്ടില്‍ തന്നെ തുടരണം.

കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

റെഡ് സോണുകളില്‍ നേരത്തെയുളള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. രണ്ട് യാത്രക്കാരുമായി കാര്‍ യാത്രയാകാം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രക്കാര്‍ പാടില്ല. അതേസമയം പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തനം അനുവദിക്കും. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാഹചര്യം അനുസരിച്ച് ചില ഇളവുകള്‍ അനുവദിക്കാമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

തീരുമാനം സംസ്ഥാനം അനുസരിക്കും

തീരുമാനം സംസ്ഥാനം അനുസരിക്കും

ഇതുവരെയുളള ലോക്ക്ഡൗണ്‍ രാജ്യത്ത് വിജയകരമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. ലോക്ക്ഡൗണ്‍ കാരണം കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. അതിനാലാണ് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനുളള തീരുമാനം. ലോക്ക്ഡൗണ്‍ നീട്ടാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം അനുസരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

English summary
Covid 19 Lockdown extended for two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X