കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ ഇനിയും നീളുമോ, ഇന്ത്യയിലെ ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണം; ഐസിഎംആര്‍ മേധാവി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിവസേന കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 348421 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23340938 ആയി. പുതിയ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കിലും മരണം വീണ്ടും നാലായിരം കടന്നു.

Recommended Video

cmsvideo
ജില്ലകൾ തുറന്നാൽ മഹാദുരന്തം..2 മാസം അടച്ചിടേണ്ടി വരും | Oneindia Malayalam

'സൂര്യ എന്തിന് അത് ചെയ്തുവെന്നതിന്റെ ഉത്തരം കിട്ടി.. അളമുട്ടിയാൽ ചേരയും കടിക്കും';വൈറൽ കുറിപ്പ്'സൂര്യ എന്തിന് അത് ചെയ്തുവെന്നതിന്റെ ഉത്തരം കിട്ടി.. അളമുട്ടിയാൽ ചേരയും കടിക്കും';വൈറൽ കുറിപ്പ്

അതേസമയം കൊവിഡ് ദിവസേന കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരി്കുകയാണ് ഐസിഎംആര്‍ മേധാവി ഡോ ബല്‍റാം ഭാര്‍ഗവ. രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ടാഴ്ച വരെ അടച്ചിടണമെന്നാണ് അദ്ദേഹം പറയുന്നത്. വിശദാംശങ്ങളിലേക്ക്...

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

ദീദിയുടെ ഗെയിം നന്ദിഗ്രാമിലേക്ക്, സുവേന്ദുവിന് പണി ഇങ്ങനെ, മമതയെ ഭയന്നോടി ബിജെപിദീദിയുടെ ഗെയിം നന്ദിഗ്രാമിലേക്ക്, സുവേന്ദുവിന് പണി ഇങ്ങനെ, മമതയെ ഭയന്നോടി ബിജെപി

നിയന്ത്രണങ്ങള്‍ തുടരണം

നിയന്ത്രണങ്ങള്‍ തുടരണം

കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നത്. രോഗ വ്യാപന നിരത്ത് അഞ്ചിനും പത്തിനും ഇടയിലാണെങ്കില്‍ തുറന്നുകൊടുക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്.

സാധ്യതയില്ല

സാധ്യതയില്ല

അഞ്ച് മുതല്‍ പത്ത് ശതമാനത്തിനിടെയില്‍ ആവാന്‍ ആറ് മുതല്‍ എട്ട് ആഴചക്കുള്ളില്‍ സാധ്യതയില്ല. ദില്ലി നാളെ തുറന്നാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

 718 ജില്ലകളില്‍

718 ജില്ലകളില്‍

രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലില്‍ മൂന്നിടത്തും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ദില്ലി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ഇതില്‍ ഉള്‍പ്പെടും. അതേസമയം, ലോക്ക് ഡൗണ്‍ എത്ര കാലത്തേക്ക് നീളണമെന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പുറത്തുവരുന്ന ആദ്യത്തെ പ്രതികരണമാണിത്.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

അതേസമയം, രണ്ടാം കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പത്ത് ശതമാനം എന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 15ന് ചേര്‍ന്നൊരു യോഗത്തില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ നിരക്കുള്ള മേഖലകള്‍ അടച്ചിടണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്ന് അത് ഉടനടി അംഗീകരിക്കപ്പെട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരോക്ഷ വിമര്‍ശനം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരോക്ഷ വിമര്‍ശനം

രാഷ്ട്രീയ പാര്‍ട്ടികള്‍ നടക്കുന്ന ആള്‍ക്കൂട്ടങ്ങളെ ഭാര്‍ഗവ പരോക്ഷമായി വിമര്‍ശിച്ചു. കൊവിഡ് കാലത്തെ വലിയ ജനക്കൂട്ടത്തെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

 മന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കം മന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കം

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covid 19: Most districts in India should be closed for 6-8 weeks Says ICMR Head Dr Balram Bhargava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X