Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രണ്ടാം തരംഗം: ഉത്തര്‍പ്രദേശിലെ കാഴ്ചകള്‍ ഭയാനകം, മരണനിരക്ക് ഉയര്‍ന്നുതന്നെ

ദില്ലി: കൊറോണ വൈറസ് മഹാമാരിയുടെ വിനാശകരമായ രണ്ടാമത്തെ തരംഗം പതുക്കെ ഇന്ത്യയിലെ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു ഭയാനകമായ കഥയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറിലെ ബുക്‌സറില്‍ ഗംഗ നദിയില്‍ നിന്ന് ഒഴുകി വന്ന 71 മൃതദേഹങ്ങളാണ് ജില്ല ഭരണകൂടം സംസ്‌കരിച്ചത്. ഇത് യുപിയില്‍ നിന്നാണ് എത്തിയതെന്നാണ് ബീഹാര്‍ ഉന്നയിക്കുന്നത്.

up

അതേസമയം, രാജ്യത്തെ വിവിധ യുപി ജില്ലകളിലെ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ ഗംഗയുടെ തീരത്ത് അടക്കം ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തതായി നിരവധി ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെ് ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസിയാബാദ്, കാണ്‍പൂര്‍, ഉന്നാവോ, ഖാസിപൂര്‍, കണ്ണൗജ്, ബല്ലിയ മേഖലകളിലും സമാനമായ ഭയാനകമായ കാഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് . പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചതായി ഊ സ്ഥലങ്ങളിലാണ്.

ഹിന്ദി ദിനപത്രമായ ഡൈനിക് ഭാസ്‌കറിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞയാഴ്ച ഉനാവോയില്‍ മാത്രം 900 ലധികം മൃതദേഹങ്ങള്‍ നദിക്കരയില്‍ സംസ്‌കരിച്ചെന്ന് പറയപ്പെടുന്നു. കണ്ണൗജില്‍ 350, കാണ്‍പൂരില്‍ 400, ഗാസിപൂരില്‍ 280 എന്നിങ്ങനെയായിരുന്നു മറ്റ് കണക്കുകള്‍. കൂടാതെ മധ്യ, കിഴക്കന്‍ യുപിയിലെ വിവിധ ജില്ലകളില്‍ ഇത്തരം മരണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇരകളായ ചിലരുടെ കുടുംബാംഗങ്ങളെ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖം നടത്തിയപ്പോള്‍, അവര്‍ക്ക് ഒന്നുകില്‍ മതിയായ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലെന്നും അല്ലെങ്കില്‍ മരിച്ചവര്‍ക്ക് ശ്മശാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ അവര്‍ക്ക് ദുഖമുണ്ടെന്നും വെളിപ്പെടുത്തി. ഈ ആഴ്ച കനത്തമഴയെത്തുടര്‍ന്ന് ഗംഗയ്ക്കൊപ്പം മണല്‍ മാറ്റിക്കൊണ്ട് ഉനാവോയില്‍ 200 ഓളം മൃതദേഹങ്ങള്‍ മറഞ്ഞുപോയി. ഗാസിയാബാദില്‍, തിരിച്ചറിയാത്ത അഞ്ച് മൃതദേഹങ്ങള്‍ ഗാസിപ്പൂരിലെ ഗെഹ്മര്‍ ഘട്ടില്‍ നിന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിരവധി മൃതദേഹങ്ങളും നദിയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+