കൊവിഡ് വ്യാപനം: രാജ്യത്തിന്റെ സ്ഥിതി വളരെ മോശം അവസ്ഥയില്‍, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ദില്ലി: രാജ്യത്തെ കൊവിഡ് സ്ഥിതി മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊവിഡിന്റെ കാര്യത്തില്‍ ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുതെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
മമതയുടെ തട്ടകത്തില്‍ അമിത് ഷായുടെ റോഡ് ഷോ; നന്ദിഗ്രാമിലെ ബിജെപി പ്രചാരണ ചിത്രങ്ങള്‍
രോഗവ്യാപനം തടയാനും ജീവന്‍ രക്ഷിക്കാനുമുള്ള എല്ലാ മുന്‍കരുതലുകളും എല്ലാവരും കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളും ഐസിയുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യ സംവിധാനത്തിന് താങ്ങാനാവില്ല. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രോഗം വര്‍ദ്ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
47 ജില്ലകളില്‍ രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇവിടെയുള്ള അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നിടത്ത് കൂടുതല്‍ പരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പത്തു ജില്ലകളിലാണ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. പുനെ (59,475), മുംബൈ (46,248), നാഗ്പുര്‍ (45,322), താനെ (35,264), നാസിക് (26,553), ഔറംഗാബാദ് (21,282), ബംഗളൂരു അര്‍ബണ്‍ (16,259), നാംദേഡ് (15,171), ദില്ലി (8,032), അഹമ്മദ് നഗര്‍ (7,952) എന്നിവയാണിത്. ഒരു ജില്ലയായാണ് ദില്ലിയെ കണക്കാക്കിയിരിക്കുന്നത്.












Click it and Unblock the Notifications