കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സാമൂഹിക വ്യാപനം;ആശങ്ക;തെളിവുകള്‍ ലഭിച്ചെന്ന് ആരോഗ്യവിദഗ്ധര്‍

  • By News Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ കൊറോണ വൈറസ് രോഗത്തിന്റെ സാമൂഹിക വ്യാപനം സംഭവിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റേറ്റ് ഡീസീസ് സര്‍വൈലന്‍സ് ഓഫീസര്‍ പ്രദീപ് അവാതെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയുടേയും മൂംബൈയുടേയും ചില ഭാഗങ്ങളില്‍ സാമൂഹിക വ്യാപനം സംഭിവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആശങ്ക ജനകമാണ്.

' മുംബൈയില്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ കൂട്ടതോടെയുള്ള കൊറോണ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാലാണ് മുംബൈയില്‍ കൊറോണ കേസുകള്‍ ഉയരാന്‍ കാരണം. ഓരോ കേസുകളും കൃത്യമായി പരിശോധിച്ചാല്‍ മാത്രമെ ഏത് രീതിയിലാണ് സാമൂഹിക വ്യാപനം നടന്നിട്ടുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രദീപ് അവാതെ വ്യക്തമാക്കി. കൊറോണ ബാധിതര്‍ ഏത് തരത്തിലാണ് ബന്ധപ്പെട്ടു കിടക്കുന്നതെന്ന് മനസിലാക്കണം. യാത്ര, കുടുംബ വിവരങ്ങള്‍ കുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

maharashtra

മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്. 13739 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 508 പേര്‍ മുംബൈയില്‍ മാത്രം മരണപ്പെടുകയും ചെയ്തു. 832 പേരാണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയില്‍ 22171 പേര്‍ക്കാണ് ഇതുവരേയും രോഗം ബാധിച്ചത്. ഞായറാഴ്ച്ച മാത്രം 1287 പേര്‍ക്കാണ് പുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരാണ് രാജ്യത്ത് മരണപ്പെത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Recommended Video

cmsvideo
മുംബൈയിൽ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം | Oneindia Malayalam

ലോക്കഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കെ നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും മെയ് 17 മുതല്‍ ഘട്ടം ഘട്ടമായി വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമാണ് ആലോചന.

വിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കുംവിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കും

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണംഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു; പിണറായി വിജയനും പങ്കെടുക്കുന്നുപ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു; പിണറായി വിജയനും പങ്കെടുക്കുന്നു

English summary
There is Some Evidence of Community Transmission Of Covid-19 In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X