കേന്ദ്രത്തെ ഞെട്ടിക്കാൻ കർണാടക കോൺഗ്രസ്; 100 കോടിക്ക് വാക്‌സിൻ വാങ്ങും, പുതിയ നീക്കം ഇങ്ങനെ
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് കൊവിഡ് വാക്‌സിനുകള്‍ വാങ്ങാനുള്ള 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
വാക്‌സിന്‍ വാങ്ങുന്നതിനുള്ള 10 കോടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ബാക്കി തുക എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍ നിന്ന് ഉപയോഗിക്കാമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. വാക്‌സിന്‍ ലഭ്യമാക്കാന്‍ മോദി യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ഇത് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. വാക്‌സിന്‍ വാങ്ങാന്‍ ഞങ്ങള്‍ക്ക് രണ്ട് അനുമതികള്‍ ആവശ്യമാണ്. ഒന്ന് കേന്ദ്രത്തില്‍ നിന്നും മറ്റൊന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും. വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ കോണ്‍ഗ്രസിനെ അനുവദിക്കണമെന്ന് ഡികെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു.\
Recommended Video
കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍
അതേസമയം, രാജ്യത്ത് വലിയ രീതിയിലുള്ള വാക്‌സിന്‍ ക്ഷാമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എങ്ങനെ വാക്‌സിന്‍ വാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇക്കാര്‌യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കര്‍ണാടക 18 മുതല്‍ 44 വയസ് വരെയുള്ള വരുടെ വാക്‌സിന്‍ കുത്തിവയ്പ്പ് നിര്‍ത്തിവച്ചിരുന്നു.
വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications