കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമോ; ഉപയോഗത്തിന് അടിയന്തര അനുമതി തേടി നിര്‍മ്മാതാക്കള്‍

Google Oneindia Malayalam News

ദില്ലി: ലോകം ഇന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു കൊവിഡ് വാക്‌സിനാണ് ഫൈസറിന്റേത്. യുകെയും ബഹ്‌റൈനും അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഈ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസങ്ങളായി നടന്നിരുന്നു. നിര്‍മ്മാതാക്കള്‍ നടത്തിയ പരീക്ഷണത്തില്‍ 95 ശതമാനം വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിത് ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അടിയന്തരമായി വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കിയെന്നാണ് വിവരം.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam
vaccine

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനും കുത്തിവയ്ക്കുന്നതിന് അനുമതി ആവശ്യമാണ്. രാജ്യത്ത് അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ ഇന്ത്യ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഫൈസറിന്റെ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി ബ്രിട്ടന്‍ നല്‍കിയത്. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ബ്രിട്ടന്‍. കൊവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദവും സുരക്ഷിതവുമാണെന്ന് ബ്രിട്ടീഷ് റെഗുലേറ്റര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ബഹ്‌റൈന്‍ ഫൈസര്‍ വാക്‌സിന് അനുമതി നവല്‍കി രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനുള്ള അനുമതിയാണ് ബഹ്‌റൈന്‍ നല്‍കിയിരുന്നത്. അതേസമയം, കമ്പനി നേരത്തെ തന്നെ വാക്‌സിന്‍ ഉപയോഗത്തിനായുള്ള അനുമതിന തേടി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

അതേസമയം, വാക്‌സിന്‍ സംഭരിക്കുന്നതിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിന്റെ താപനില ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ചും ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അത്തരം തണുത്ത ശൃംഖലകള്‍ പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മഹാമാരിയുടെ ഘട്ടത്തില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിലൂടെയും റെഗുലേറ്ററി അംഗീകാരമോ പിന്തുടര്‍ന്ന് മാത്രമേ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.

അതേസമയം, വാക്‌സിന്‍ ബ്രിട്ടനില്‍ ആദ്യം ആര്‍ക്കാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക. 40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

English summary
Covid 19 Vaccine Update: Pfizer seeks permission for emergency use in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X