കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ്

Google Oneindia Malayalam News

മുംബൈ: ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് രാജ്യത്തെ തന്നെ വലിയ ആശങ്കയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് ധാരാവിയില്‍ ഒരാള്‍ മരിക്കുകയും ഡോക്ടര്‍ അടക്കം 2 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ധാരാവിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്.

പത്ത് ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശത്ത് സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പുറമെ പോലീസും കോര്‍പറേഷന്‍ അധികൃതരും 24 മണിക്കൂറും സേവനം തുടരുന്നുണ്ട്. ധാരാവിയില്‍ സമൂഹ വ്യാപനം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവും. ഇത് മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

നിതാന്ത ജാഗ്രത

നിതാന്ത ജാഗ്രത

ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നിരന്തരം പരിശോധന നടത്തുമ്പോള്‍ ഓരോ ഗലികളും കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവല്‍കരണവുമാണ് കോര്‍പറേഷന്‍ അധികൃതര്‍ നടത്തുന്നത്. രോഗം ബാധിച്ചവര്‍ താമസിച്ചിരുന്ന മേഖല പൂര്‍ണ്ണമായും സീല്‍ ചെയ്യുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്തി ക്വാറന്‍റൈന്‍ ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

നടപടികള്‍ വേഗത്തില്‍

നടപടികള്‍ വേഗത്തില്‍

ധാരാവിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്താനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നടന്നു വരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ ആരോഗ്യ വകുപ്പിന് കീഴില്‍ മാത്രം നാലായിരത്തോലം ആരോഗ്യപ്രവര്‍ത്തരാണ് ധാരാവി കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിച്ച് വരുന്നത്.

മലയാളികളില്‍ നിന്ന്

മലയാളികളില്‍ നിന്ന്

അതേസമയം, ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് വൈറസ് ബാധയേറ്റത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്.

 തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മാര്‍ച്ച് 25 ന് മുംബൈയില്‍ എത്തിയിരുന്നു. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയില്‍ രോഗം ബാധിച്ച് മരിച്ച65 കാരന്‍ നല്‍കിയ വാടക വീട്ടിലായിരുന്നു താമസിച്ചത്. നിസാമുദ്ദീനില്‍ നിന്നും എത്തിയവരുമായി ഉണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്നായിരിക്കാം ധാരാവി സ്വദേശിക്ക് രോഗം ബാധിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ട്രെയിന്‍ മാര്‍ഗം

ട്രെയിന്‍ മാര്‍ഗം

ധാരാവിയില്‍ നിന്ന് ഇവര്‍ മാര്‍ച്ച് 24 ന് ഇവര്‍ ട്രെയിന്‍ മാര്‍ഗം കോഴിക്കോടേക്ക് തിരിക്കുകയും ചെയ്തു. സംഘത്തില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ധാരാവിയില്‍ താമസിച്ചവരെ കുറിച്ച് കേരള സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ എന്തിനാണ് ധാരാവിയില്‍ എത്തിയത് എന്നതടക്കമുള്ള വിവരവും പോലീസ് തേടുന്നുണ്ട്.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam
ഒളിവില്‍

ഒളിവില്‍

അതേസമയം, നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 200ഓളം വിദേശ പ്രതിനിധികള്‍ ഒളിവിലെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. ക്വാറന്‍റൈന് വിധേയമാവാതെ ദില്ലിയില്‍ തന്നെ പലയിടങ്ങളിലായി ഇവര്‍ ഒളിച്ചു താമസിക്കുകയാണെന്നും ദില്ലി പോലീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ കണ്ടെത്താന്‍ ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്നും പോലീസ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

വായുവിലൂടേയും കൊറോണ വൈറസ് പടരും? ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ പഠനവുമായി അമേരിക്കവായുവിലൂടേയും കൊറോണ വൈറസ് പടരും? ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ പഠനവുമായി അമേരിക്ക

 സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്

English summary
covid arrived in dharavi from malayalees says mumbai police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X